ബംഗളുരൂ എഫ്‌സിക്കെതിരെ താരമായി ഹൈദരാബാദ് പ്രതിരോധതാരം ചിംഗ്ലന്‍സെന
ഈ സീസണിലാണ് താരം ഹൈദരാബാദിലെത്തിയത് മൂന്ന് സീണില്‍ എഫ്‌സി ഗോവയ്‌ക്കൊപ്പമായിരുന്നു താരം. ഗോവയില്‍ 19 മത്സരങ്ങളില്‍ താരം ബൂട്ടുകെട്ടി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി മുന്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിയെ സമനിലയില്‍ തളച്ചപ്പോള്‍ താരമായത് ചിംഗ്ലന്‍സെന സിംഗ്. ഹൈദരാബാദ് എഫ്‌സിയുടെ പ്രതിരോധ താരമാണ് 24കാരന്‍. മണിപ്പൂരുകാരനായ ചിംഗ്ലന്‍സെനയാണ് ബംഗളൂരു മുന്നേറ്റത്തിന്റെ മുനയൊടിച്ചത്.
ഈ സീസണിലാണ് താരം ഹൈദരാബാദിലെത്തിയത് മൂന്ന് സീണില്‍ എഫ്‌സി ഗോവയ്‌ക്കൊപ്പമായിരുന്നു താരം. ഗോവയില്‍ 19 മത്സരങ്ങളില്‍ താരം ബൂട്ടുകെട്ടി. മുന്‍ ഐഎസ്എല്‍ ക്ലബ് ഡല്‍ഹി ഡൈനാമോസിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. 2016ല്‍ അവിടെ ചിലവഴിച്ച ശേഷമാണ് താരം ഗോവയിലെത്തിയത്. ഐ ലീഗ് ക്ലബ് ഷില്ലോംഗ് ലാജോങ്ങില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് താരം ഡല്‍ഹിലെത്തിത്. ഷില്ലോങ്ങിന് വേണ്ടി 32 മത്സരങ്ങളില്‍ രണ്ട് ഗോള്‍ നേടി.
ഇതുവരെ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ 2013ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം ഒരു മത്സരം കളിച്ചു.