ബാറ്റിംഗിനില്ല, ഞാനെന്ത് ചെയ്യാനാണ്? ഇംപാക്റ്റ് പ്ലെയര്‍ നിയമം ശരിക്കും ഗുണം ചെയ്‌തെന്ന് യൂസ്‌വേന്ദ്ര ചാഹല്‍

ഈ വര്‍ഷമാണ് ഐപിഎല്ലില്‍ ഇംപാക്റ്റ് നിയമം കൊണ്ടുവന്നത്. ആരാധകരില്‍ രണ്ട് അഭിപ്രായമുണ്ടാക്കിയ തീരുമാനമായിരുന്നത്. അതിനിടെയാണ് ചാഹലിന്റെ തുറന്നുപറച്ചില്‍.

yuzvendra chahal reveals mpact Player rule has worked for rajasthan royals saa

ജയ്പൂര്‍: ഇംപാക്റ്റ് പ്ലെയര്‍ നിയമം രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്‌തെന്ന് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍. തന്റെ സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ഏതൊരു ബാറ്ററും ടീമിന് വേണ്ടി റണ്‍സ് കണ്ടെത്തുകയാണെന്നാണ് ചാഹലിന്റെ അഭിപ്രായം. നേരത്തെ, ഇതേ അഭിപ്രായം മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ഇംപാക്റ്റ് പ്ലെയറെ നന്നായി ഉപയോഗിക്കുന്നത് രാജസ്ഥാന്‍ റോയല്‍സാണെന്നുള്ളതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഈ വര്‍ഷമാണ് ഐപിഎല്ലില്‍ ഇംപാക്റ്റ് നിയമം കൊണ്ടുവന്നത്. ആരാധകരില്‍ രണ്ട് അഭിപ്രായമുണ്ടാക്കിയ തീരുമാനമായിരുന്നത്. അതിനിടെയാണ് ചാഹലിന്റെ തുറന്നുപറച്ചില്‍. ചാഹല്‍ പറയുന്നതിങ്ങനെ... ''നിയമം ഞങ്ങള്‍ക്ക് വേണ്ടി നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് ഉദാഹരമായിരുന്നു ദ്രുവ് ജുറല്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ബാറ്റിംഗ്. എനിക്ക് ബാറ്റിംഗില്‍ എന്തെങ്കിലും ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ പകരമിറങ്ങുന്നവര്‍ കൂടുതല്‍ റണ്‍സ് നേടും. കൂടുതല്‍ ബാറ്ററെ ഉപയോഗിക്കാന്‍ കഴിയുന്നത് നേട്ടമാണ്.'' അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ചാഹല്‍ സബ്ബായിരുന്നു.

''സാഹചര്യത്തിനനുസരിച്ചാണ് ടീം ഒരുക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് കളിച്ചത്. ആര്‍ അശ്വിന്‍, ആഡം സാംപ എന്നിവര്‍ക്കൊപ്പം കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു വലിയ ബോണ്ട് ഉണ്ട്.'' ചാഹല്‍ പറഞ്ഞുനിര്‍ത്തി. അവസാന സീസണില്‍ 27 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് നേടിയ താരമാണ് ചാഹല്‍. ഈ സീസണില്‍ ഇതുവരെ 11 വിക്കറ്റുകളായി.

ഇംപാക്റ്റ് പ്ലെയറെ ഉപയോഗിക്കുന്നതില്‍ സഞ്ജുവിന് പ്രത്യേക കഴിവുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ... ''ഇംപാക്റ്റ് പ്ലയര്‍ നിയമം ക്യാപ്റ്റന് മറ്റൊരു ബൗളിംഗ് ഓപ്ഷന്‍ കൂടിയാണ് നല്‍കുന്നത്. എന്നാല്‍ ക്യാപ്റ്റന്‍മാര്‍ പലപ്പോഴും ഈയൊരു തന്ത്രം മിസ് ചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ സഞ്ജു ഒരുപടി മുന്നിലാണ്. അക്കാര്യം പറയാതെ വയ്യ. എന്നാല്‍ സഞ്ജു അണ്ടര്‍റേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ക്രഡിറ്റ് പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല.'' ചോപ്ര കുറിച്ചിട്ടു. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍,  ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ , ദേവദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ആദം സാമ്പ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, കെയ്ല്‍ മയേഴ്സ്, ദീപക് ഹൂഡ,  ക്രുനാല്‍ പാണ്ഡ്യ,  നിക്കോളാസ് പൂരന്‍,  മാര്‍ക്കസ് സ്റ്റോയിനിസ്,  ആയുഷ് ബഡോണി,  കെ ഗൗതം, അവേഷ് ഖാന്‍, മാര്‍ക്ക് വുഡ്, യുധ്വീര്‍ സിംഗ്/അമിത് മിശ്ര.

വിമര്‍ശനങ്ങളോട് കടക്ക് പുറത്ത്; പരാഗിനെ വീണ്ടും ഇലവനിലുള്‍പ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്

Latest Videos
Follow Us:
Download App:
  • android
  • ios