രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ട്! എന്നിട്ട് ധാരാളം മഞ്ഞനിറം കാണുന്നുണ്ടല്ലോ...; കലക്കൻ ഡയലോഗുമായി സഞ്ജു സാംസണ്‍

എം എസ് ധോണിക്ക് പിന്തുണ നല്‍കി കൊണ്ടാണ് ഏത് സ്റ്റേഡിയത്തിലായാലും മഞ്ഞ നിറയുന്നത്. കഴിഞ്ഞ ദിവസം വിഖ്യാതമായ ഈഡൻ ഗാര്‍ഡൻസിലും മുംബൈയിലും ഹോം ടീം കളിക്കുമ്പോള്‍ മഞ്ഞ നിറം പടര്‍ന്നിരുന്നു.

yellow army in jaipur stadium sanju samson response btb

ജയ്പുര്‍: കൊല്‍ക്കത്തയിലെ ഈഡൻ ഗാര്‍ഡൻസിന് പിന്നാലെ ജയ്പുരിലും ശ്രദ്ധേയമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍. സിഎസ്കെയുടെ മഞ്ഞപ്പട്ടാളം പിങ്ക് നിറത്തിനൊപ്പം തന്നെ ഗ്രൗണ്ടില്‍ മിന്നി തിളങ്ങുന്നുണ്ട്. ടോസ് നേടിയ ശേഷം സംസാരിച്ചപ്പോള്‍ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ ഇത് സൂചിപ്പിക്കുകയും ചെയ്തു. ഗ്രൗണ്ടിൽ ധാരാളം മഞ്ഞനിറം കാണുന്നുണ്ട്. കാരണം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം എന്നാണ് സഞ്ജു പറഞ്ഞത്.

എം എസ് ധോണിക്ക് പിന്തുണ നല്‍കി കൊണ്ടാണ് ഏത് സ്റ്റേഡിയത്തിലായാലും മഞ്ഞ നിറയുന്നത്. കഴിഞ്ഞ ദിവസം വിഖ്യാതമായ ഈഡൻ ഗാര്‍ഡൻസിലും മുംബൈയിലും ഹോം ടീമിനൊപ്പം തന്നെ മഞ്ഞ നിറം പടര്‍ന്നിരുന്നു. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിനെയുള്ള ഹോം മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാൻ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് സ്പിന്നര്‍മാരുമായി കളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന്‍റെ ടീം തെരഞ്ഞെടുപ്പ്.

സ്ഥിരം ടീമുമായാണ് ചെന്നൈ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്. ട്രെൻഡ് ബോള്‍ട്ട് പരിക്ക് മൂലം കളിക്കാത്തത് രാജസ്ഥാന് കനത്ത തിരിച്ചടിയാണ്. യശ്വസി ജയ്സ്‍വാള്‍ - ജോസ് ബട്‍ലര്‍ സഖ്യം മിന്നുന്ന തുടക്കമാണ് രാജസ്ഥാൻ റോയല്‍സിന് നല്‍കിയിരിക്കുന്നത്. ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്സ്‍വാളാണ് കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‍ലര്‍ നല്‍കുന്നത്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 64 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാൻ. 

രാജസ്ഥാൻ ടീം: Yashasvi Jaiswal, Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Jason Holder, Adam Zampa, Sandeep Sharma, Yuzvendra Chahal

ചെന്നൈ ടീം: Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana

Latest Videos
Follow Us:
Download App:
  • android
  • ios