ഐപിഎല്‍ ആവേശപ്പൂരം മഴയില്‍ കുതിരുമോ; കാലവാവസ്ഥാ റിപ്പോര്‍ട്ട്

ഇന്നലെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തെയും മഴ ബാധിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് അഹമ്മദാബാദില്‍ മഴ പ്രവചനമില്ല.

Will rain paly todays IPL Match between GT vs CSK IPL 2023 weather report gkc

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തോടെ ഐപിഎല്‍ ആവേശത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ആരാധകര്‍ക്ക് ആശങ്ക സമ്മാനിക്കുന്ന കാലവസ്ഥാ റിപ്പോര്‍ട്ടാണ് അഹമ്മദാബാദില്‍ നിന്ന് വരുന്നത്. ഇന്നലെ അഹമ്മദാബാദില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും പരിശീലനം മുടങ്ങുകയും ചെയ്തു. കനത്ത മഴ അന്തരീക്ഷ താപനില കുറക്കാനും കാരണമായി. ഇന്നലെ മഴപെയ്തതോടെ അഹമ്മദാബാദില്‍ മാത്രമല്ല ഗുജറാത്തിന്‍റെ മറ്റ് പലയിടങ്ങളിലും അന്തരീക്ഷ താപനിലയില്‍ ആറ് ഡിഗ്രി കുറവ് രേഖപ്പെടുത്തി.

ഇന്നലെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തെയും മഴ ബാധിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് അഹമ്മദാബാദില്‍ മഴ പ്രവചനമില്ല.

എന്നാല്‍ രാജ്യത്തിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ സംസ്ഥാനങ്ങളിലും അപ്രതീക്ഷിതമായ വേനല്‍മഴ എത്തുന്നതിനാല്‍ മഴ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുവെന്നും പറയാറായിട്ടില്ല. ഇന്ന് പരമാവധി ചൂട 33 ഡിഗ്രിയായിരിക്കും. വൈകിട്ടോടെ ഇത് 23 ഡിഗ്രിയായി കുറയും.  മഴയുണ്ടാവില്ലെന്ന പ്രവചനം, താരനിബിഡമായ ഐപിഎല്‍ ഉദ്ഘാടന ചടങ്ങിനും ആശ്വാസകരമാണ്.നടിമാരായ തമന്ന ഭാട്ടിയ, രശ്മിക മന്ദാന, ഗയകന്‍ അര്‍ജിത് സിംഗ് തുടങ്ങിയവര്‍  പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് ആറ് മണിക്കാണ് തുടങ്ങുക.

ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടില്‍ നിന്ന് രോഹിത് പുറത്താവാനുള്ള കാരണം ഇതാണ്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം-ആൻഡ്‌ എവേ രീതിയിലേക്ക്‌ തിരിച്ചുവരുന്നതാണ് ഏറ്റവും വലിയ സവിശേഷത. പത്ത് ടീമുകൾ 12 വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മേയ് ഇരുപത്തിയെട്ടിന് നടക്കും. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്‌ട് പ്ലെയറും വൈഡും നോബോളും ഡിആർഎസ് പരിധിയിൽ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്‌ട് പ്ലെയർ നിയമം.

Latest Videos
Follow Us:
Download App:
  • android
  • ios