ഫൈനലില്‍ എതിരാളികളായി മുംബൈ വേണ്ടെന്ന് ഡ്വയിന്‍ ബ്രാവോ പറയുന്നത് വെറുതെല്ല, ചെന്നൈ പേടിക്കുന്നത് ഈ കണക്കുകള്‍

ഐപിഎല്ലില്‍ പത്ത് തവണ ഫൈനല്‍ കളിച്ച ചെന്നൈ ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണെങ്കിലും കിരീടനേട്ടത്തില്‍ മുംബൈക്ക് പിന്നില്‍ രണ്ടാമതാണ്. നാലു തവണയാണ് ചെന്നൈ ഐപിഎല്‍ ചാമ്പ്യന്‍മാരായത്. ആറ് തവണ ഫൈനലിലെത്തിയിട്ടുള്ള മുംബൈ ആകട്ടെ അഞ്ച് തവണ കിരീടം നേടി. ഒരേയൊരു തവണയാണ് മുംബൈ ഫൈനലില്‍ തോറ്റത്.

Why Dwayne Bravo says he don't want Mumbai Indians in the Final gkc

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുക ആരാണെന്ന് നാളെ അറിയാം. ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ എതിരാളികളാകുക. ചെന്നൈയില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ തകര്‍ത്താണ് ചെന്നൈ പത്താം ഫൈനലിന് യോഗ്യത നേടിയത്.

ഇന്നലെ നടന്ന എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഗുജറാത്തുമായി രണ്ടാം ക്വാളിഫയറിനും യോഗ്യത നേടി. എന്നാല്‍ ഗുജറാത്തിനെ തകര്‍ത്ത് ഫൈനലിലെത്തിയശേഷം ചെന്നൈ ടീം ബൗളിംഗ് പരീശിലകനായ ഡ്വയിന്‍ ബ്രാവോ പറഞ്ഞത് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ എതിരാളികളായി കിട്ടരുതെന്നായിരുന്നു. ബ്രാവോ ഈ പറഞ്ഞതിന് പിന്നില്‍ ചില കണക്കുകളാണ്.

ഐപിഎല്ലില്‍ പത്ത് തവണ ഫൈനല്‍ കളിച്ച ചെന്നൈ ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണെങ്കിലും കിരീടനേട്ടത്തില്‍ മുംബൈക്ക് പിന്നില്‍ രണ്ടാമതാണ്. നാലു തവണയാണ് ചെന്നൈ ഐപിഎല്‍ ചാമ്പ്യന്‍മാരായത്. ആറ് തവണ ഫൈനലിലെത്തിയിട്ടുള്ള മുംബൈ ആകട്ടെ അഞ്ച് തവണ കിരീടം നേടി. ഒരേയൊരു തവണയാണ് മുംബൈ ഫൈനലില്‍ തോറ്റത്.

'വീണിരിക്കാം, പക്ഷെ'..., മുംബൈക്കെതിരായ എലിമിനേറ്റര്‍ തോല്‍വിയില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

ഏറ്റവും അവസാനം 2019ലാ് മുംബൈയും ചെന്നൈയും ഫൈനലില്‍ ഏറ്റുമുട്ടിയത്. ഹൈദരബാദില്‍ നടന്ന ഫൈനലില്‍ ഒരു റണ്‍സിന് മുംബൈ ചെന്നൈയെ തോല്‍പ്പിച്ച് കിരീടം നേടി. 2015ല്‍ കൊല്‍ക്കത്തയില്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ 41 റണ്‍സിന് ചെന്നെയൈ തകര്‍ത്താണ് മുംബൈ  കിരീടം നേടിത്.

2013ല്‍ കൊല്‍ക്കത്തയില്‍ കിരീടപ്പോരില്‍ ഏറ്റുമുട്ടിയപ്പോഴും 23 റണ്‍സിന് ജയം മുംബൈക്കൊപ്പമായിരുന്നു. മുംബൈയുടെ ആദ്യ ഐപിഎല്‍ കിരീടം കൂടിയായിരുന്നു അത്. 2010ല്‍ മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുംബൈയെ 22 റണ്‍സിന് വീഴ്ത്തി കിരീടം നേടിയതാണ് ഫൈനലില്‍ മുംബൈക്കെതിരെ ചെന്നൈയുടെ ഏക ജയം.

'അവിടെ ഞാന്‍ നെറ്റ് ബൗളറായിരുന്നു'; ആര്‍സിബിയിലെ ഓര്‍മകള്‍ പങ്കുവെച്ച് മുംബൈയുടെ ആകാശ് മധ്‌വാള്‍

ഐപിഎല്ലിലും ചാമ്പ്യന്‍സ് ലീഗിലുമായി ഇരു ടീമുകളും പരസ്പരം 34 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 20 ജയങ്ങളുമായി മുംബൈക്കാണ് ആധിപത്യം. ചെന്നൈക്ക് 14 ജയങ്ങളേയുള്ളു. വെറുതെയല്ല ഡ്വയിന്‍ ബ്രാവോ മുംബൈയെ ഇങ്ങനെ പേടിക്കുന്നത് എന്ന് മനസിലായില്ലെ.

Latest Videos
Follow Us:
Download App:
  • android
  • ios