എല്ലാത്തവണയും എങ്ങനെയാണ് ഇത്രയും ടൈറ്റാവുന്നത്, ധവാനോട് സഞ്ജുവിന്‍റെ ചോദ്യം

മത്സരശേഷം ശിഖര്‍ ധവാനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സഞ്ജു കുറിച്ചത്, പാജി, എങ്ങനെയാണ് എല്ലാതവണയും കളി ഇത്ര ടൈറ്റാവുന്നത് എന്നായിരുന്നു. കഴിഞ്ഞ സീസണില്‍ രാജസ്ഥാനും പഞ്ചാബ് കിംഗ്സും തമ്മിലുള്ള രണ്ട് പോരാട്ടങ്ങളും ഇതേരീതിയില്‍ ആവേശകരമായി അവസാനിച്ചതിനെ ഓര്‍മിപ്പിച്ചായിരുന്നു സഞ്ജുവിന്‍റെ ട്വീറ്റ്.

why do we have such tight matches every time Sanju Samson asks Shikhar Dhawan gkc

ഗുവാഹത്തി: രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി പഞ്ചാബ് കിംഗ്സ് രണ്ടാം ജയം കുറിച്ചപ്പോള്‍ ഈ സീസണിലെ ആവേശപ്പോരാട്ടങ്ങളിലൊന്നായി അത് മാറി. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന രാജസ്ഥാന് 10 റണ്‍സെ നേടാനായുള്ളു. 25 പന്തില്‍ 42 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായത് രാജസ്ഥാന്‍റെ വിജയം തടഞ്ഞപ്പോള്‍ 26 പന്തില്‍ 21 റണ്‍സെടുത്ത മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ മെല്ലെപ്പോക്കും രാജസ്ഥാന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി.

മത്സരശേഷം ശിഖര്‍ ധവാനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സഞ്ജു കുറിച്ചത്, പാജി, എങ്ങനെയാണ് എല്ലാതവണയും കളി ഇത്ര ടൈറ്റാവുന്നത് എന്നായിരുന്നു. കഴിഞ്ഞ സീസണില്‍ രാജസ്ഥാനും പഞ്ചാബ് കിംഗ്സും തമ്മിലുള്ള രണ്ട് പോരാട്ടങ്ങളും ഇതേരീതിയില്‍ ആവേശകരമായി അവസാനിച്ചതിനെ ഓര്‍മിപ്പിച്ചായിരുന്നു സഞ്ജുവിന്‍റെ ട്വീറ്റ്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ശിഖര്‍ ധവാന്‍റെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 42 റണ്‍സെടുത്ത സഞ്ജുവിന് പുറമെ യുവതാരം ധ്രുവ് ജുറെല്‍(15 പന്തില്‍ 32*), ഷിമ്രോണ്‍ ഹെറ്റ്മെയര്‍(18 പന്തില്‍ 36) എന്നിവരും പൊരുതിയെങ്കിലും രാജസ്ഥാന് വിജയം കൈയെത്തിപ്പിടിക്കാനായില്ല.

സ്ട്രൈക്ക് റേറ്റ് 200 ഉണ്ട്, എന്ത് കാര്യം? കാണിച്ചത് വൻ അബദ്ധം, സഞ്ജുവിനെയും സംഗക്കാരയെയും 'പൊരിച്ച്' സെവാഗ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ശനിയാഴ്ചയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങിയ രാജസ്ഥാന് ഡല്‍ഹിക്കെതിരെ ജയം അനിവാര്യമാണ്. അതേസമയം, ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഡല്‍ഹി ആദ്യ ജയം ലക്ഷ്യമിട്ടാണ് രാജസ്ഥാനെതിരെ ഇറങ്ങുക.

Latest Videos
Follow Us:
Download App:
  • android
  • ios