നവീനിട്ട് അടുത്ത കൊട്ടോ? പുതിയ വീഡിയോയുമായി കിംഗ് കോലി; കിളി പാറി ആരാധകര്‍

അമേരിക്കന്‍ നടനും കൊമേഡിയനുമായ. കെവിന്‍ ഹാര്‍ട്ടിന്‍റെ ഒരു വീഡിയോയാണ് കോലി ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്

Watch Virat Kohli new video reply to Naveen ul Haq in Instagram IPL 2023 jje

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയും ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പേസര്‍ നവീന്‍ ഉള്‍ ഹഖും തമ്മിലുള്ള പോര് മൈതാനം വിട്ട് സാമൂഹ്യമാധ്യമങ്ങളില്‍ തുടരുന്നു. വാംഖഡെയില്‍ മുംബൈ ഇന്ത്യൻസിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നവീൻ ഉള്‍ ഹഖ് രംഗത്ത് വന്നിരുന്നു. മത്സരം അവസാനിക്കാറായപ്പോഴും നവീന്‍റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഇതിന് മറുപടിയെന്നോളം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കിംഗ് കോലി. അമേരിക്കന്‍ നടനും കൊമേഡിയനുമായ കെവിന്‍ ഹാര്‍ട്ടിന്‍റെ ഒരു വീഡിയോയാണ് കോലി ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. 

നിങ്ങള്‍ക്ക് എത്രത്തോളം വൈകാരികതയുണ്ട്, എത്രത്തോളം നിങ്ങള്‍ക്ക് മുറിവേറ്റു എന്നിരുന്നാലും ജീവിതം മുന്നോട്ടുപോകണം. വിദ്വേഷം, നെഗറ്റീവിറ്റി എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കുക. കാരണം, ഞാന്‍ ഒരുപാട് പോസിറ്റീവ് കാര്യങ്ങളിലാണ് ജീവിക്കുന്നത്. ഭൂതകാലത്തില്‍ തുടരുന്നില്ല എന്നുമാണ് വീഡിയോയില്‍ കെവിന്‍ ഹാര്‍ട്ട് പറയുന്നത്. 

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും തമ്മില്‍ ആദ്യം പ്രശ്നമുണ്ടായത്. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപത്തേക്ക് രോഷത്തോടെ എത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി ഇതുപോലെയാണ് നീ എനിക്ക് എന്ന് പറഞ്ഞുവെന്നാണ് വീഡിയോകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. കോലി നടന്നടുക്കുന്നതും കാലിലെ ഷൂവിനടിയില്‍ നിന്ന് പുല്ല് എടുത്ത് കാണിച്ച് എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. അംപയറും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അമിത് മിശ്രയും കോലിയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. പിന്നീട് അമിത് മിശ്രയുമായും കോലി കൊമ്പു കോര്‍ത്തിരുന്നു. 

മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നടത്തുമ്പോള്‍ നവീനിന് കൈ കൊടുത്ത ശേഷവും കോലി എന്തോ പറയുകയും നവീന്‍ അതിന് അതേ രീതിയില്‍ മറുപടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്. ഇതിനിടെ ലഖ്‌നൗ ടീം മെന്‍റര്‍ ഗൗതം ഗംഭീറും വിരാട് കോലിയും വാക്‌പോരുമായി മുഖാമുഖം വന്നതും വലിയ വിവാദമായിരുന്നു. 

Read more: കിംഗിനെ 'ചൊറിഞ്ഞ്' മതിയാകാതെ നവീൻ ഉള്‍ ഹഖ്; തുടരെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾ, ഇത് നല്ലതിനല്ലെന്ന് ആരാധകർ

Latest Videos
Follow Us:
Download App:
  • android
  • ios