ഏത് മണ്ണും ധോണിക്ക് സമം! ചിന്നസ്വാമി പിടിച്ചടക്കി സിഎസ്‌ക്കെ ഫാന്‍സ്; മുഴങ്ങിയത് ധോണി.. ധോണി.. ധോണി- വീഡിയോ
നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം മഞ്ഞളരച്ച് തേച്ചത് പോലെയായിരുന്നു. ചെന്നൈയെ പിന്തുണച്ചെത്തിയ ആരാധകര്‍ ധോണിക്ക് വേണ്ടിയാണ് ആര്‍പ്പുവിളിച്ചത്. ധോണി ബാറ്റിംഗിനെത്തിയപ്പോഴും അത് കാണാമായിരുന്നു.
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അതുകൊണ്ടുതന്നെ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മത്സരം വരുമ്പോള്‍ കാണികളും നിറയാറുണ്ട്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലും പതിവ് തെറ്റിയില്ല. സ്റ്റേഡിയം ഹൗള്‍ഫുള്‍. എന്നാല്‍ പകുതിയിലേറെ പേരും ചെന്നൈ ആരാധകരായിരുന്നുവെന്ന് മാത്രം.
നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം മഞ്ഞളരച്ച് തേച്ചത് പോലെയായിരുന്നു. ചെന്നൈയെ പിന്തുണച്ചെത്തിയ ആരാധകര്‍ ധോണിക്ക് വേണ്ടിയാണ് ആര്‍പ്പുവിളിച്ചത്. ധോണി ബാറ്റിംഗിനെത്തിയപ്പോഴും അത് കാണാമായിരുന്നു. ആര്‍സിബി ഫാന്‍സിനായി ഒരുക്കിയ ഡിജെയ്ക്കിടയിലും ഉയര്‍ന്നുകേട്ടത് ചെന്നൈയുടെ ചാന്റ്.
ധോണിയെ ബിഗ് സ്‌ക്രീനില്‍ കാണുമ്പോഴൊക്കെ സിഎസ്‌കെ ആരാധകര്‍ അദ്ദേഹത്തോടുള്ള ആരാധന കാണിച്ചു. ബാറ്റിംഗില്‍ ഒരു പന്ത് മാത്രമെ ധോണി നേരിട്ടൊള്ളുവെങ്കിലും ആരാധകര്‍ക്ക് അതും ധാരാളമായിരുന്നു. ട്വിറ്ററില്‍ വന്ന ചില ട്വീറ്റുകള്‍ വായിക്കാം...
റായല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ എട്ട് റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടാനാണ് സാധിച്ചത്. ചെന്നൈയ്ക്ക് വേണ്ടി ഡെവോണ്‍ കോണ്‍വെ (45 പന്തില്‍ 83), ശിവം ദുബെ (27 പന്തില്‍ 52), അജിന്‍ക്യ രഹാനെ (20 പന്തില്‍ 37) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തുത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്കായി ഫാഫ് ഡു പ്ലെസിസ് (33 പന്തില്‍ 62), ഗ്ലെന്‍ മാക്‌സ്‌വെല്‍ (36 പന്തില്‍ 76) മികച്ച പ്രകടനം നട്ത്തിയെങ്കിലും വിജയപ്പിക്കാനായില്ല.
അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 19 റണ്‍സ് ആയി ലക്ഷ്യം. ആദ്യ പന്തില്‍ പ്രഭുദേശായിയും രണ്ടാം ബോളില്‍ ഹസരങ്കയും സിംഗിളെടുത്തപ്പോള്‍ മൂന്നാം പന്തില്‍ പ്രഭുവിന്റെ സിക്സ് പിറന്നു. നാലാം പന്തില്‍ ഗംഭീര യോര്‍ക്കറുമായി പതിരാന തിരിച്ചുവന്നു. അഞ്ചാം പന്തില്‍ ഡബിള്‍ നേടിയപ്പോള്‍ അവസാന ബോളില്‍ പ്രഭുദേശായി(11 പന്തില്‍ 19) ജഡേജയുടെ ക്യാച്ചില്‍ പുറത്തായി.