അമിത് മിശ്രയോടും നവീന്‍ ഉള്‍ ഹഖിനോടും കോലിയുടെ കലി; വിടാതെ മിശ്ര, കോലിയുടെ കൈ തട്ടിമാറ്റി നവീന്‍- വീഡിയോ

ഗ്രൗണ്ടില്‍ തുടങ്ങിയതിന്റെ ബാക്കി മത്സരം കഴിഞ്ഞപ്പോഴും കാണാമായിരുന്നു. 16-ാം ഓവര്‍ പൂര്‍ത്തിയായ ശേഷം അമിത് പന്ത് സ്‌ട്രൈക്ക് ചെയ്യാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. വെറ്ററന്‍ താരമായ മിശ്രയും കോലിയും അങ്ങോട്ടുമിങ്ങോട്ടും സംസാരമുണ്ടായി.

watch video virat kohli exchange words with amit mishra and naveen ul haq saa

ലഖ്‌നൗ: ഐപിഎല്‍ മത്സരത്തിനിടെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് താരങ്ങളായ നവീന്‍ ഉള്‍ ഹഖിനോടും അമിത് മിശ്രയോടും വിരാട് കോലിയുടെ കലി. ഇരുവരും ക്രീസില്‍ നില്‍ക്കുമ്പോഴാണ് കോലി അനാവശ്യമായി സംസാരിക്കുന്നത്. 16-ാം ഓവര്‍ പൂര്‍ത്തിയായ ഉടനെയായിരുന്നു സംഭവം. 

ഗ്രൗണ്ടില്‍ തുടങ്ങിയതിന്റെ ബാക്കി മത്സരം കഴിഞ്ഞപ്പോഴും കാണാമായിരുന്നു. 16-ാം ഓവര്‍ പൂര്‍ത്തിയായ ശേഷം അമിത് പന്ത് സ്‌ട്രൈക്ക് ചെയ്യാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. വെറ്ററന്‍ താരമായ മിശ്രയും കോലിയും അങ്ങോട്ടുമിങ്ങോട്ടും സംസാരമുണ്ടായി. ഇരുവരും മുഖത്തോട് മുഖം നോക്കിയാണ് സംസാരിച്ചത്. പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് ഇരുവരേയും മാറ്റിയത്. 

ഇതിനിടെ ഇരുവരുടേയും മുഖത്തേക്ക് കോലി തുറിച്ച് നോക്കുകയും ചെയ്തു. അതേരീതിയില്‍ കോലി നവീനും മിശ്രയും മറുപടി നല്‍കുകയും ചെയ്തു. മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി ചിലത് പറയുന്നുണ്ടായിരുന്നു. അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടന്ന് എടുത്തുമാറ്റുകയും ചെയ്തു. വീഡിയോ കാണാം.....

ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. മത്സരത്തിന് ശേഷമാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്നൗ മറികടക്കുകയായിരുന്നു. അന്ന് ഗംഭീര്‍ നടത്തിയ വിജയാഘോഷമായിരിക്കാം തര്‍ക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്.

ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്. 

പിന്നീട് മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റുതാരങ്ങളും ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

കോലിയും ഗംഭീറും തമ്മില്‍ കടുത്ത വാക്കേറ്റം! പിടിച്ചുമാറ്റിയിട്ടും വിടാതെ ഗംഭീര്‍- വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios