ധോണിയുടെ ഓട്ടോഗ്രാഫ് നെഞ്ചില്‍ സ്വീകരിച്ച് ഗവാസ്‌കര്‍! നിറഞ്ഞ ചിരിയുടെ കെട്ടിപ്പിടിച്ച് 'തല'- വീഡിയോ

മത്സരശേഷമുള്ള വീഡിയോ ഏറെ വൈറലായി. ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍ ഓടിയെതത്തി ധോണിയുടെ ഓട്ടോഗ്രാഫ് നെഞ്ചില്‍ വാങ്ങുന്നതായിരുന്നു അത്. അവസാന ഹോം മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ട് വലംചുറ്റി ആരാധകര്‍ക്ക് നന്ദി പറയുമ്പോഴാണ് ഗവാസ്‌കര്‍ ഓടിയെത്തിയത്.

watch video sunil gavaskar ran into ms dhoni and get autograh saa

ചെന്നൈ: ഐപിഎല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ കളിച്ചത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം വിജയിക്കാന്‍ ചെന്നൈയ്ക്കായില്ല. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. 

145 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയില്‍ കൊല്‍ക്കത്തയെ വിറപ്പിച്ചെങ്കിലും ഇതിന് ശേഷം റിങ്കു സിംഗ്-നിതീഷ് റാണ വെടിക്കെട്ടില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു ചെന്നൈ.

എന്നാല്‍ മത്സരശേഷമുള്ള വീഡിയോ ഏറെ വൈറലായി. ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍ ഓടിയെതത്തി ധോണിയുടെ ഓട്ടോഗ്രാഫ് നെഞ്ചില്‍ വാങ്ങുന്നതായിരുന്നു അത്. അവസാന ഹോം മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ട് വലംചുറ്റി ആരാധകര്‍ക്ക് നന്ദി പറയുമ്പോഴാണ് ഗവാസ്‌കര്‍ ഓടിയെത്തിയത്. വീഡിയോ കാണാം...

പിന്നീട് ധോണി ആരാധകര്‍ക്ക് പന്ത് അടിച്ചു നല്‍കി. വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടെയാണ് ധോണി ചെപ്പോക്കിലെ ആരാധകര്‍ക്ക് നന്ദി പറയുന്ന ഈ കാഴ്ച. ഈ സീസണില്‍ ചെന്നൈക്ക് ഇനിയും ചെപ്പോക്കില്‍ കളിക്കാന്‍ അവസരമുണ്ട്. ഒന്നാം ക്വാളിഫയറും എലിമിനേറ്റര്‍ മത്സരത്തിനും വേദിയാവുക ചെപ്പോക്കാണ്. ഇതിലൊരു മത്സരം ധോണിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

'ഞാന്‍ കൂടി പന്തെറിഞ്ഞെരുന്നെങ്കില്‍ രാജസ്ഥാന്‍ 40 റണ്‍സിന് ഓള്‍ ഔട്ടാവുമായിരുന്നു': വിരാട് കോലി-വീഡിയോ

ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ പതിഞ്ഞ തുടക്കത്തിനും മധ്യനിര ഓവറുകള്‍ക്കും ശേഷം നിശ്ചിത 20 ഓവറില്‍ 144-6 എന്ന സ്‌കോറിലേക്ക് കരകയറുകയായിരുന്നു. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 68 റണ്‍സ് ചേര്‍ത്ത ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണ് സിഎസ്‌കെയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഒരവസരത്തില്‍ 72-5 എന്ന നിലയിലായിരുന്നു ചെന്നൈ. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ 34 പന്തില്‍ 48 റണ്‍സെടുത്ത ദുബെയാണ് ടോപ് സ്‌കോറര്‍. ജഡേജ 24 പന്തില്‍ 20 എടുത്തും ദേവോണ്‍ കോണ്‍വേ 28 പന്തില്‍ 30 ആയും മടങ്ങി. വൈഭവ് അറോറയും ഷര്‍ദ്ദുല്‍ താക്കൂറും ഓരോ വിക്കറ്റ് നേടി.
 

Latest Videos
Follow Us:
Download App:
  • android
  • ios