നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സാന്‍വിച്ച് വിറ്റത് 250 രൂപയ്ക്ക്! കണ്ടിട്ട് വേണമെങ്കില്‍ കഴിച്ചാമതി- വീഡിയോ

സ്‌റ്റേഡിത്തില്‍ നിന്നുള്ള മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മത്സരം കാണാനെത്തിയവര്‍ക്ക് കഴിക്കാന്‍ നല്‍കിയ സാന്‍വിച്ചാണ് പ്രശ്‌നം. വൃത്തിഹീനമായ സാഹചര്യത്തിലാണ് സാന്‍വിച്ച് തയ്യാറാക്കുന്നത്. 

watch video sandwich makes sells their product for huge price saa

അഹമ്മദാബാദ്: കനത്ത മഴയ്ക്കിടെ ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇന്നലെ ഫൈനല്‍ മത്സരത്തിന് ടോസിന് അര മണിക്കൂര്‍ മുമ്പാണ് മഴയെത്തിയത്. പിന്നീട് ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല.

മഴ കനത്തതിനെ തുടര്‍ന്ന് മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഒരുഭാഗം ചോര്‍ന്നൊലിച്ചത് മാത്രമല്ല, സ്‌റ്റേഡിയത്തിനകത്തെ സുക്ഷയും ചോദ്യം ചെയ്യപ്പെട്ടു. ഫൈനല്‍ കാണാനെത്തിയ വനിതാ ആരാധിക പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ച് തള്ളുകയും താഴെ വീഴ്ത്തുകയും ചെയ്തിരുന്നു. അതിന്റെ കാരണവും വ്യക്തമായിരുന്നില്ല.

ഇപ്പോള്‍ സ്‌റ്റേഡിത്തില്‍ നിന്നുള്ള മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മത്സരം കാണാനെത്തിയവര്‍ക്ക് കഴിക്കാന്‍ നല്‍കിയ സാന്‍വിച്ചാണ് പ്രശ്‌നം. വൃത്തിഹീനമായ സാഹചര്യത്തിലാണ് സാന്‍വിച്ച് തയ്യാറാക്കുന്നത്. കയ്യുറ പോലും ധരിക്കാതെ ഒരു തൊഴിലാളി ബ്രഡില്‍ ഒരുതരത്തിലുള്ള പേസ്റ്റ് തേയ്ക്കുന്നുമുണ്ട്. മത്സരത്തിന് മുമ്പ് 150 രൂപയായിരുന്നു സാന്‍വിച്ചിന്റെ വിലയെന്നും പിന്നീട് 250 ആക്കിയെന്നും വീഡിയോ പങ്കുവച്ചിരിക്കുന്ന ട്വീറ്റില്‍ പറയുന്നു. ദൃശ്യങ്ങള്‍ കാണാം...

 

വിഡീയോയെ കുറിച്ച് മറ്റുചില കമന്‍റുകളും വന്നിട്ടുണ്ട്. ആരാധകരുടെ പ്രതികരണങ്ങള്‍ അറിയാം..

 

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. എന്നാല്‍ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ധോണിയും സംഘവും ഹാര്‍ദിക്കിന്റെ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. അഹമ്മദാബാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താനാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈ ഇന്ത്യന്‍സിനൊപ്പം എത്തുകയെന്നതാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ലക്ഷ്യം.

Latest Videos
Follow Us:
Download App:
  • android
  • ios