ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്തോ! സച്ചിനെ പോലും അമ്പരപ്പിച്ച സൂര്യയുടെ ഷോട്ട്; വിശ്വസിക്കാനാവാതെ ഷമി - വീഡിയോ
ഗുജറാത്തിനെതിരെ 27 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകര്‍ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്.
മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ഇതുവരെ കാണാത്ത ഷോട്ടുകള്‍ നിറഞ്ഞതായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സ്. സൂര്യകുമാര്‍ യാദവാണ് (49 പന്തില്‍ 103) മുംബൈ ഇന്ത്യന്‍സിന്റെ കരുത്തായത്. ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയിരുന്നത്. സൂര്യക്ക് പുറമെ മലയാളി താരം വിഷ്ണു വിനോദ് (30), ഇഷാന്‍ കിഷന്‍ (31), രോഹിത് ശര്‍മ (29) എഎന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 32 പന്തില്‍ 79 റണ്‍സ് നേടിയ റാഷിദ് ഖാനാണ് ഗുജറാത്ത് ഇന്നിംഗ്‌സില്‍ തിളങ്ങിയത്.
ഇതിനിടെ സുര്യകുമാര്‍, മുഹമ്മദ് ഷമിക്കെതിരെ നേടിയ സിക്‌സ് വൈറലായി. ക്രിക്കറ്റ് ഇതിഹാസം സച്ചിനെ പോലും അമ്പരിപ്പിച്ച ഷോട്ടായിരുന്നു അത്. മുഹമ്മദ് ഷമിക്കും വിശ്വസിക്കാനായില്ല. ഷോട്ട് കാണുമ്പോള്‍ കവറിലൂടെ കളിക്കാനുള്ള ശ്രമം നടത്തിയതാണെന്ന് തോന്നുമെങ്കിലും അവസാന നിമിഷം പിറകിലേക്ക് കളിക്കുകയായിരുന്നു. വീഡിയോ കാണാം...
ഗുജറാത്തിനെതിരെ 27 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകര്‍ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശര്‍മ്മയെയും അനായാസം നേരിട്ട രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. എന്നാല്‍, പവര്‍ പ്ലേ അവസാനിച്ച് ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറില്‍ രോഹിത് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും മടക്കി റാഷിദ് ഖാന്‍ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി നല്‍കി.
രോഹിത് 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാര്‍ പ്ലെയര്‍ നെഹാല്‍ വധേരയെയും (15) റാഷിദ് ഖാന്‍ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാര്‍ യാദവും ചേര്‍ന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്. അല്‍സാരി ജോസഫിനെയും മുഹമ്മദ് ഷമിയെയുമെല്ലാം ഇരുവരുടേയും ബാറ്റിന്റെ ചൂടറിഞ്ഞു.
ഷമിക്കെതിരെ സിക്‌സ്! കൂടെ രവി ശാസ്ത്രിയുടെ കമന്ററിയും; സോഷ്യല്‍ മീഡിയ ഭരിച്ച് വിഷ്ണു വിനോദ്- വീഡിയോ