നിസ്സഹായനായി സഞ്ജു! താരത്തെ ബൗള്‍ഡാക്കി സുപ്രധാന നാഴികക്കല്ല് ആഘോഷിച്ച് രവീന്ദ്ര ജഡേജ- വീഡിയോ

ഇതോടെ ഒരു നാഴികക്കല്ലും ജഡേജ പിന്നിട്ടു. ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ജഡേജയ്ക്കായി. ഒമ്പതാം ഓവറിലായിരുന്നു ജഡേജയുടെ രണ്ട് വിക്കറ്റ് നേട്ടം.

watch video ravindra jadeja takes sanju samson with a ripper and celebrate his 200th wicket saa

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്തെടുത്തത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ ജഡേജ രണ്ട് വിക്കറ്റുകളെടുത്തു. അപകടകാരികളായ ദേവ്ദത്ത് പടിക്കല്‍ (38), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (0) എന്നിവരാണ് ജഡേജയുടെ ഒരോവറില്‍ പുറത്തായത്. 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.

ഇതോടെ ഒരു നാഴികക്കല്ലും ജഡേജ പിന്നിട്ടു. ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ജഡേജയ്ക്കായി. ഒമ്പതാം ഓവറിലായിരുന്നു ജഡേജയുടെ രണ്ട് വിക്കറ്റ് നേട്ടം. മൂന്നാം പന്ത് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച ദേവ്ദത്ത് സ്‌ക്വയര്‍ ലെഗില്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കി.

അഞ്ചാം പന്തില്‍ സഞ്ജുവിനെ ബൗള്‍ഡാക്കാനും ജഡ്ഡുവിനായി. ബാക്ക്ഫൂട്ടില്‍ കളിച്ച സഞ്ജുവിവന് ഒന്നും തന്നെ ചെയ്യാനായില്ല. രണ്ട് വിക്കറ്റുകളുടേയും വീഡിയോ കാണാം...

ബാറ്റ് ചെയ്യാനെത്തിയപ്പോഴും മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. 15 പന്തുകള്‍ നേരിട്ട ജഡേജ രണ്ട് സിക്‌സിന്റേയും ഒരു ഫോറിന്റേയും സഹായത്തോടെ 25 റണ്‍സെടുത്തു. എന്നാല്‍ ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. അവസാന പന്തുവരെ നീണ്ടുനിന്ന ത്രില്ലറില്‍ മൂന്ന് റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. 17 പന്തില്‍ പുറത്താവാതെ 32 പൊരുതിയെങ്കിലും ജയം മാത്രം അകന്നുനിന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175  റണ്‍സാണ് നേടിയത്. 36 പന്തില്‍ 52 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഷിംറോണ്‍ ഹെറ്റ്മയേര്‍ (18 പന്തില്‍ 30), ആര്‍ അശ്വിന്‍ (22 പന്തില്‍ 30), ദേവ്ദത്ത് (26 പന്തില്‍ 38) മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈക്ക് വേണ്ടി ജഡേജയ്ക്ക് പുറമെ ആകാസ് സിംഗ്, തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തി. മൊയീന്‍ അലിക്ക് ഒരു വിക്കറ്റുണ്ട്. 

മറുപടി ബാറ്റിംഗില്‍ ചെന്നൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനാണ് സാധിച്ചത്. സന്ദീപ് ശര്‍മ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ 21 റണ്‍സായിരുന്നു ചെന്നൈയുടെ വിജയലക്ഷ്യം. ആ ഓവറില്‍ ധോണി രണ്ട് സിക്‌സ് നേടിയെങ്കിലും അവസാന പന്ത് പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് റണ്‍ കുറവായിരുന്നു ചെന്നൈയ്ക്ക്. 38 പന്തില്‍ 50 റണ്‍സെടുത്ത കോണ്‍വെയാണ് ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (19 പന്തില്‍ 31) തിളങ്ങി. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സഹതാരത്തിനായി നായകൻ സഞ്ജുവിന്റെ ത്യാ​ഗം; പടിക്കൽ ഒന്ന് മിന്നി, പവർപ്ലേയിൽ മികവ്; പക്ഷേ സഞ്ജുവിന് പണി കിട്ടി!

Latest Videos
Follow Us:
Download App:
  • android
  • ios