പഴയ ധോണിയാണെങ്കില്‍ കാണാമായിരുന്നു! ഷഹ്ബാസിനെ റണ്ണൗട്ടാക്കാനുള്ള അവസരം നഷ്ടമാക്കി ധോണി- വീഡിയോ

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. രഹാനെയ്ക്ക് പുറമെ ഡെവോണ്‍ കോണ്‍വെ (45 പന്തില്‍ 83), ശിവം ദുബെ (27 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്സാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

watch video ms dhoni miss run out chance against royal challengers bangalore saa

ബംഗളൂരു: 41-ാം വയസിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ കളിച്ചുകൊണ്ടിരിക്കുന്ന ധോണി മികച്ച ഫോമിലാണ്. ലോവര്‍ ഓര്‍ഡറില്‍ കളിക്കുമ്പോള്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരങ്ങളൊന്നും കിട്ടിയില്ലെങ്കിലും പോലും ലഭിച്ച അവസരങ്ങളില്ലാം താരം തിളങ്ങിയിട്ടുണ്ട്. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ     ഒരു പന്ത് മാത്രമാണ് ധോണി നേരിട്ടത്. മത്സരത്തില്‍ ചെന്നൈ എട്ട് റണ്‍സിന് ജയിച്ചിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. രഹാനെയ്ക്ക് പുറമെ ഡെവോണ്‍ കോണ്‍വെ (45 പന്തില്‍ 83), ശിവം ദുബെ (27 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്സാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനാണ് സാധിച്ചത്. ഗ്ലെന്‍ മാക്സ്വെല്‍ (36 പന്തില്‍ 76), ഫാഫ് ഡു പ്ലെസിസ് (33 പന്തില്‍ 62) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും മുതലാക്കാന്‍ ശേഷിക്കുന്ന താരങ്ങള്‍ക്കായില്ല. 14 പന്തില്‍ 28 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികാണ് തിളങ്ങിയ മറ്റൊരു താരം. തുഷാര്‍ ദേഷ്പാണ്ഡെ ചെന്നൈക്കായി മൂന്ന് വിക്കറ്റെടുത്തു.

ഇതിനിടെ ധോണി ഒരു റണ്ണൗട്ട് അവസരം പാഴാക്കിയിരുന്നു. 13-ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു ഷഹ്ബാസ് അഹമ്മദിനെ പുറത്താക്കാന്‍ ധോണിക്ക് അവസരം ലഭിച്ചത്. മൊയീന്‍ അലിയുടെ പന്തില്‍ ഷഹ്ബാസ് സിംഗിൡന് ശ്രമിച്ചു. എന്നാല്‍ ധോണിയുടെ തൊട്ടുമുന്നില്‍ തന്നെയായിരുന്നു പന്ത്. മുന്നോട്ട് ഓടിയെത്തിയ ധോണി, തിരിഞ്ഞുനോക്കാതെ പന്ത് സ്റ്റംപില്‍ കൊള്ളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്റ്റംപില്‍ കൊള്ളാതെ പോവുകയാണ് ചെയതത്. ധോണി മിക്കപ്പോഴും ചെയ്ത് വിജയിച്ച കാര്യം തന്നെയാണിത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് ബാറ്റ്‌സ്മാനെ പുറത്താക്കാനായില്ല. വീഡിയോ കാണാം...

നാല് വിക്കറ്റ് മാത്രം കയ്യിലിരിക്കേ അവസാന രണ്ട് ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയിക്കണമെങ്കില്‍ 31 റണ്‍സ് വേണമെന്നായി. ദേശ്പാണ്ഡെയുടെ 19-ാം ഓവറിലെ ആദ്യ പന്തില്‍ വെയ്ന്‍ പാര്‍നല്‍(5 പന്തില്‍ 2) ദുബെയുടെ ക്യാച്ചില്‍ പുറത്തായി. വനിന്ദു ഹസരങ്കയും സുയാഷ് പ്രഭുദേശായിയും പിന്നാലെ 200 കടത്തിയതോടെ അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 19 റണ്‍സ് ആയി ലക്ഷ്യം. ആദ്യ പന്തില്‍ പ്രഭുദേശായിയും രണ്ടാം ബോളില്‍ ഹസരങ്കയും സിംഗിളെടുത്തപ്പോള്‍ മൂന്നാം പന്തില്‍ പ്രഭുവിന്റെ സിക്സ് പിറന്നു. നാലാം പന്തില്‍ ഗംഭീര യോര്‍ക്കറുമായി പതിരാന തിരിച്ചുവന്നു. അഞ്ചാം പന്തില്‍ ഡബിള്‍ നേടിയപ്പോള്‍ അവസാന ബോളില്‍ പ്രഭുദേശായി(11 പന്തില്‍ 19) ജഡേജയുടെ ക്യാച്ചില്‍ പുറത്തായി.

മെസി മാത്രമല്ല, നെയ്മറേയും തിരിച്ചെത്തിക്കാന്‍ ബാഴ്‌സ! മെസി-ലെവ-നെയ്മര്‍ കൂട്ടുകെട്ട് സ്വപ്‌നം കണ്ട് ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios