സ്‌റ്റേഡിയം ഇളക്കിമറിച്ച് ധോണിയുടെ മാസ് എന്‍ട്രി! പിന്നാലെ രണ്ട് കൂറ്റന്‍ സിക്‌സുകള്‍; ക്ലൈമാക്‌സിന്റെ വീഡിയോ

41-ാം വയസിലും തന്റെ ഫിനിഷിംഗ് മികവിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം. അതും രവീന്ദ്ര ജഡേജയും മൊയീന്‍ അലിയുമെല്ലാം പരാജയപ്പെട്ടിടത്താണ് ധോണി തകര്‍ത്താടിയത്.

watch video ms dhoni hit two consicutive sixes against sam curran saa

ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ അവസാന ഓവറില്‍ ക്രീസിലെത്തിയ 13 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സുകളും ധോണിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സാം കറന്‍ എറിഞ്ഞ അവസാന ഓവറിലെ രണ്ട് പന്തുകളാണ് ധോണി സിക്‌സര്‍ പായിച്ചത്. ഇതോടെ സ്‌കോര്‍ 200ലെത്തുകയും ചെയ്തു.

41-ാം വയസിലും തന്റെ ഫിനിഷിംഗ് മികവിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം. അതും രവീന്ദ്ര ജഡേജയും മൊയീന്‍ അലിയുമെല്ലാം പരാജയപ്പെട്ടിടത്താണ് ധോണി തകര്‍ത്താടിയത്.

19-ാം ഓവറിന്റെ രണ്ടാം പന്തിലാണ് ധോണി ക്രീസിലെത്തുന്നത്. ആദ്യ പന്ത് നഷ്ടപ്പെടുത്തി ധോണി രണ്ടാം പന്തില്‍ സിംഗിളെടുത്തു. അടുത്ത പന്തില്‍ കോണ്‍വെയും സ്‌ട്രൈക്ക് മാറി. തൊട്ടടുത്ത രണ്ട് പന്തുകളും സിക്‌സ് പായിച്ച് ധോണി സ്‌കോര്‍ 200ലെത്തിച്ചു. വീഡിയോ കാണാം....

തിങ്ങിനിറഞ്ഞ ഗ്യാലറിയാണ് ധോണിയെ വരവേറ്റത്. ചെപ്പോക്കിലെ ഗ്യാലറി എംഎസ്ഡി ജേഴ്സികളുമായി മഞ്ഞയണിഞ്ഞു. മത്സരത്തിന് മുമ്പ് ടോസിനായി ധോണിയെ ക്ഷണിച്ചതും ചെപ്പോക്ക് ഇളകിമറിയുന്നതാണ് കണ്ടത്. ചെന്നൈയിലെ മറീന ബീച്ച് വരെ കേള്‍ക്കുന്നതായിരുന്നു തല ആരാധകരുടെ ആരവം.

ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈയ്ക്ക് ഡെവോണ്‍ കോണ്‍വെയുടെ (52 പന്തില്‍ 92) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 52 പന്തുകള്‍ നേരിട്ട കോണ്‍വെ ഒരു സിക്‌സും 16 ഫോറും നേടി. 

പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവന്‍): അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, സിക്കന്ദര്‍ റാസ, സാം കുറാന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് (പ്ലേയിംഗ് ഇലവന്‍): റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
 

Latest Videos
Follow Us:
Download App:
  • android
  • ios