സഞ്ജുവിന്റെ കെണി, ആസിഫിന്റെ തന്ത്രം! കിംഗ് കോലിക്ക് പിഴച്ചത് മലയാളി കൂട്ടുകെട്ടിന് മുന്നില്‍- വീഡിയോ

ഏഴാം ഓവറില്‍ അവസാന പന്തില്‍ മലയാളി താരം കെ എം ആസിഫിന് വിക്കറ്റ് നല്‍കിയായിരുന്നു കോലിയുടെ മടക്കം. മത്സരത്തില്‍ ആദ്യമായി പന്തെറിയാനെത്തിയപ്പോല്‍ തന്നെ ആസിഫ് വിക്കറ്റ് നേടി.

watch video km asif outfoxes virat kohli with knuckle ball saa

ജയ്പൂര്‍: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ആര്‍സിബി  ഓപ്പണര്‍ വിരാട് കോലി നിരാശപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ 18 റണ്‍സിനാണ് കോലി മടങ്ങിയത്. 19 പന്തുകള്‍ നേരിട്ടിട്ടും ഒരു ബൗണ്ടറി മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ കോലിക്കായി.

ഏഴാം ഓവറില്‍ അവസാന പന്തില്‍ മലയാളി താരം കെ എം ആസിഫിന് വിക്കറ്റ് നല്‍കിയായിരുന്നു കോലിയുടെ മടക്കം. മത്സരത്തില്‍ ആദ്യമായി പന്തെറിയാനെത്തിയപ്പോല്‍ തന്നെ ആസിഫ് വിക്കറ്റ് നേടി. ആദ്യ മൂന്ന് പന്തില്‍ ഏഴ് റണ്‍സ് ആസിഫ് വിട്ടുകൊടുത്തിരുന്നു. നാലാം പന്തില്‍ റണ്‍സെടുക്കാനായില്ല. അഞ്ചാം പന്തില്‍ ഒരു റണ്‍. ആറാം പന്ത് നേരിട്ടത് കോലി. അതുവരെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ കോലി വലിയ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ ആസിഫിന്റെ തന്ത്രപരമായി സ്ലോ ബോളില്‍ കോലി കുടുങ്ങി. എക്‌സ്ട്രാ കവറില്‍ നിന്ന് ഓടിയടുത്ത യഷസ്വി ജെയ്‌സ്വാള്‍ പന്ത് കയ്യിലൊതുക്കി. 

കോലി പുറത്താവുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

പുറത്തായതിന് പിന്നലെ കോലിക്കെതിരെ നിരവധി ട്രോളുകളും വന്നുതുടങ്ങി. ചില ട്വീറ്റുകള്‍ വായിക്കാം...

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ആഡം സാംപ, സന്ദീപ് ശര്‍മ, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, മൈക്കല്‍ ബ്രേസ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, വെയ്ന്‍ പാര്‍നെല്‍.

Latest Videos
Follow Us:
Download App:
  • android
  • ios