കണ്ടം ക്രിക്കറ്റില്‍ കാണും ഇതിനേക്കാള്‍ സൗകര്യം! നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പിച്ച് ഉണക്കാന്‍ സ്‌പോഞ്ച്
കഴിഞ്ഞ ദിവസം ഐപിഎല്‍ ഫൈനല്‍ മത്സരം കഴിഞ്ഞ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനലിന് വേദിയാകുന്ന സ്റ്റേഡിയം കൂടിയാണത്.
അഹമ്മദാബാദ്: നിലവില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന കായിക ബോര്‍ഡുകളില്‍ ആദ്യ പത്തിലും വരും. എന്നിടും 900 കോടിക്ക് ഒരുക്കി സ്‌റ്റേഡിയത്തിലെ പിച്ച് ഉണക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞാല്‍ ആരുമൊന്നും ആശ്ചര്യപ്പെട്ട് പോവും.
കഴിഞ്ഞ ദിവസം ഐപിഎല്‍ ഫൈനല്‍ മത്സരം കഴിഞ്ഞ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനലിന് വേദിയാകുന്ന സ്റ്റേഡിയം കൂടിയാണത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരത്തിനിടെ മഴയെത്തിയപ്പോഴാണ് സ്‌റ്റേഡിയത്തിലെ അസൗകര്യമങ്ങളെ കുറിച്് പുറംലോകം അറിയുന്നത്.
ഗാലറിയുടെ മേല്‍ക്കൂരയിലൂടെ മഴവെള്ളം ചോരുന്നതിന്റെയും കോണിപ്പടിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതിന്റെയും വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്നലെ മത്സരത്തിനിടെ മഴയെത്തിയപ്പോള്‍ ബിസിസിഐക്ക് കൂടുതല്‍ നാണക്കേടുണ്ടായി. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടും പിച്ചും ഉണക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് കഷ്ടപ്പെടുന്ന രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോ കാണാം...
സ്പോഞ്ചും ബക്കറ്റുമെല്ലാം ഉപയോഗിച്ചായിരുന്നു ഇന്നലെ പിച്ചുണക്കിയിരുന്നത്. കോടികള്‍ മുടക്കിയിട്ടും പിച്ചുണക്കാന്‍ ആധുനിക സൗകര്യങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്നായിരുന്നു ഗ്രൗണ്ടിലെ കാഴ്ച്ചകള്‍. ഇന്നലെ മത്സരത്തിനിടെ അരമണിക്കൂറോളമാണ് മഴ പെയതത്. മഴ തോര്‍ന്നിട്ടും ഏറെ പരിശ്രമമങ്ങള്‍ക്ക് ശേഷമാണ് പിച്ചുണങ്ങിയത്. സ്പോഞ്ച് ഉപയോഗിച്ചായിരുന്നു പിച്ചിലെ വെള്ളം ഗ്രൗണ്ട് സ്റ്റാഫ് മുക്കിയെടുക്കാന്‍ നോക്കിയത്.
മഴ പെയ്താല്‍ പിച്ച് മൂടാനും വെള്ളം ഉണക്കാനും ഉപയോഗിക്കുന്ന ഹോവര്‍ കവര്‍ പോലെയുള്ള അത്യാധുനിക സാമഗ്രികളൊന്നും ബിസിസിഐയുടെ പക്കലില്ലെന്നാണ് വ്യക്തമാകുന്നത്. വിദേശരാജ്യങ്ങളിലെല്ലാം ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ അവസ്ഥ.