സഞ്ജു ആഴത്തില്‍ പതിഞ്ഞിരിക്കുന്നു! രാജസ്ഥാന്‍ ക്യാപ്റ്റനെ ടിവിയില്‍ കണ്ടപ്പോള്‍ ആരതിയുഴിഞ്ഞ് ആരാധകന്‍; വീഡിയോ

കഴിഞ്ഞ മത്സരത്തില്‍ എം എസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ, രാജസ്ഥാന്‍ തോല്‍പ്പിച്ചതോടെ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈയെ തോല്‍പ്പിക്കുന്നത്.

watch video fans goes devotional on sanju samson while playing against csk saa

ജയ്പൂര്‍: ഓരോ ഐപിഎല്‍ മത്സരം കഴിയുന്തോറും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണോടുള്ള ആരാധന ക്രിക്കറ്റ് ലോകത്ത് കൂടികൊണ്ടിരിക്കുകയാണ്. ഐപില്ലില്‍ ഓരോ മത്സരം കഴിയുന്തോറും സഞ്ജു കാണിക്കുന്ന പക്വതയാണ് ആരാധകരെ താരത്തോട് അടുപ്പിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ എം എസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ, രാജസ്ഥാന്‍ തോല്‍പ്പിച്ചതോടെ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈയെ തോല്‍പ്പിക്കുന്നത്. പിന്നാലെ, സഞ്ജു ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയോടാണ് ഉപമിക്കപ്പെട്ടത്. 

ഇപ്പോള്‍ സഞ്ജുവിനോടുള്ള ആരാധന വ്യക്തമാകുന്ന മറ്റൊരു വീഡിയോയാണ് പുറത്തായിരിക്കുന്നത്. ഒരു ആരാധകന് സഞ്ജുവിന് ആരതി ഉഴിയുന്ന വീഡിയോയാണ് ഇപ്പോല്‍ വൈറലായിരിക്കുന്നത്. ടിവിയില് സഞ്ജുവിനെ കാണിച്ചപ്പോഴാണ് ആരാധന വ്യക്തമാക്കിയത്. വീഡിയോ കാണാം... 

ചെന്നൈക്കെതിരെ ബാറ്റ് കൊണ്ട് പരാജയപ്പെട്ടെങ്കിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ച സഞ്ജു മികച്ച വിജയമാണ് നേടിയെടുത്തത്. ഏത് നായകനും ഒന്ന് വിറച്ച് പോകുന്ന അവസ്ഥയിലാണ് സഞ്ജു തന്റെ മികവ് പൂര്‍ണമായി പുറത്തെടുത്തത്. ചെന്നൈയുടെ പോലെ സുശക്തമായ ഒരു ബാറ്റിംഗ് നിരയുള്ള ടീമിനെതിരെ ഏറ്റവും പ്രധാനപ്പെട്ട ബൗളര്‍ ഇല്ലാതെ കളിക്കേണ്ടി വന്നാല്‍ അത് ഏത് വമ്പന്‍ സംഘത്തിനും അത് തിരിച്ചടിയാണ്.

പവര്‍ പ്ലേയില്‍ ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ട്രെന്‍ഡ് ബോള്‍ട്ടിന് പരിക്കേറ്റ് മൂലം ചെന്നൈക്കെതിരെ കളിക്കാന്‍ സാധിച്ചില്ല. ടീം പ്രഖ്യാപനത്തില്‍ സഞ്ജു ഇക്കാര്യം അറിയിച്ചതോടെ ആരാധകര്‍ കടുത്ത ആശങ്കയിലായിരുന്നു. എന്നാല്‍, സഞ്ജുവിന്റെ മുഖത്ത് യാതൊരു വിധ ടെന്‍ഷനും ഇല്ലായിരുന്നു. സന്ദീപിന് മാത്രം രണ്ട് ഓവര്‍ നല്‍കി ആകെ അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ചാണ് സഞ്ജു പവര്‍ പ്ലേ പൂര്‍ത്തിയാക്കിയത്.

'അവനെ കിട്ടുമെങ്കില്‍ പിന്നെ വേറൊന്നും നോക്കേണ്ട'; ഐപിഎല്‍ ലേലത്തിന് മുമ്പ് രഹാനെയെക്കുറിച്ച് ധോണി പറഞ്ഞത്

Latest Videos
Follow Us:
Download App:
  • android
  • ios