പിന്‍വാങ്ങാന്‍ തയ്യാറല്ല! കാല്‍മുട്ടില്‍ പരിക്കേറ്റിട്ടും ധോണിയുടെ അര്‍പ്പണബോധം; വൈറല്‍ വീഡിയോ

കാല്‍മുട്ടിനേറ്റ പരിക്കിന് പരിഹാരം തേടി ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്.

watch video csk captain dhoni commitment towards game saa

അഹമ്മദാബാദ്: ഐപിഎല്‍ 2023 സീസണ്‍ മുഴുവന്‍ ഇടത് കാല്‍മുട്ടിലെ പരിക്കുമായാണ് നാല്‍പ്പത്തിയൊന്നുകാരനായ എം എസ് ധോണി കളിച്ചത്. എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞ താരം ബാറ്റിംഗില്‍ ഫിനിഷര്‍ റോളിലും തിളങ്ങി. കിരീടവുമായി സിഎസ്‌കെ പതിനാറാം സീസണ്‍ അവസാനിപ്പിച്ചതിന് പിന്നാലെ ആരാധകരെ തേടിയെത്തിയ വാര്‍ത്ത ധോണി കാല്‍മുട്ടില്‍ ശസ്ത്രക്രിയക്ക് വിധേയനാവാന്‍ പോകുന്നു എന്നതാണ്.

കാല്‍മുട്ടിനേറ്റ പരിക്കിന് പരിഹാരം തേടി ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. കാല്‍മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു.

ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം കാല്‍മുട്ടില്‍ സ്ട്രാപ്പ് കെട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്രിക്കറ്റിനോട് അദ്ദേഹത്തിന് എത്രത്തോളം അത്മാത്ഥതയുണ്ടെണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. ദ്യശ്യങ്ങള്‍ കാണാം... 

ഒരു ഐപിഎല്‍ സീസണ്‍ കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശരീരം സമ്മതിക്കുമെങ്കില്‍ മാത്രമെ കളിക്കൂവെന്നായിരുന്നു ധോണിയുടെ പക്ഷം. ആറ്- ഏഴ് മാസം സമയമുണ്ടെന്നും അതിന് ശേഷം തിരുമാനമെടുക്കുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചതെന്നാണ് വിലയിരുത്തല്‍.

നായകന്‍ രോഹിത്, ജഡജേയില്ല! നാല് ഇന്ത്യന്‍ താരങ്ങള്‍ മാത്രം; ഇന്ത്യ - ഓസീസ് സംയുക്ത ഇലവനുമായി ഇംഗ്ലണ്ട് ഇതിഹാസം

ഫൈനലിന് ശേഷം ധോണി സംസാരിച്ചത് ഇങ്ങനെയായിരുന്നു... ''സാഹചര്യങ്ങള്‍വെച്ച് നോക്കുകയാണെങ്കില്‍ ഇതാണ് വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഏറ്റവും എളുപ്പമുള്ള കാര്യവും എല്ലാവരോടും നന്ദി പറഞ്ഞ് വിരമിക്കുക എന്നതാണ്. എന്നാല്‍ ഈ വര്‍ഷം ഞാന്‍ കളിച്ച ഇടങ്ങളിലെല്ലാം ആരാധകരില്‍ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും കാണുമ്പോള്‍ ബുദ്ധിമുട്ടേറിയ കാര്യം അടുത്ത ഒമ്പത് മാസവും കഠിനാധ്വാനം ചെയ്ത് അടുത്ത ഐപിഎല്ലില്‍ കൂടി കളിക്കുക എന്നതാണ്.'' ധോണി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios