നിയന്ത്രണം വിടാതെ അനുജ് റാവത്ത്! ഉരുണ്ട് മറിഞ്ഞ് പന്തെടുത്ത് ഒരേറ്, പൃഥ്വി ഷായെ മടക്കിയ റണ്ണൗട്ട് വീഡിയോ കാണാം

ഓപ്പണര്‍ പൃഥ്വി ഷായുടെ (0) വിക്കറ്റോടെയാണ് ഡല്‍ഹിയുടെ തകര്‍ച്ച ആരംഭിച്ചത്. നാലാം പന്തില്‍ തന്നെ പൃഥ്വി റണ്ണൗട്ട്. അനുജ് റാവത്തിന്റെ മനോഹരമായ ഫീല്‍ഡിംഗാണ് പൃഥ്വിയുടെ വിക്കറ്റെടുത്തത്.

watch video anuj rawat's direct throw to run out prithvi shaw saa

ബംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് തുടര്‍ച്ചയായ അഞ്ചാം തോല്‍വി നേരിട്ടു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. വിരാട് കോലിയാണ് (34 പന്തില്‍ 50) ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ വിജയ്കുമാര്‍ വൈശാഖാണ് ഡല്‍ഹിയെ തകര്‍ത്തത്. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്.

ഓപ്പണര്‍ പൃഥ്വി ഷായുടെ (0) വിക്കറ്റോടെയാണ് ഡല്‍ഹിയുടെ തകര്‍ച്ച ആരംഭിച്ചത്. നാലാം പന്തില്‍ തന്നെ പൃഥ്വി റണ്ണൗട്ട്. അനുജ് റാവത്തിന്റെ മനോഹരമായ ഫീല്‍ഡിംഗാണ് പൃഥ്വിയുടെ വിക്കറ്റെടുത്തത്. പൃഥ്വി ബാക്ക് ഫൂട്ടില്‍ പഞ്ച് ചെയ്ത പന്ത് അനുജ് വലത്തോട്ട് ഡൈവ് ചെയ്ത് കയ്യിലൊതുക്കി. ഞൊടിയിടയില്‍ എഴുന്നേറ്റതാരം നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെ വിക്കറ്റിലേക്കെറിഞ്ഞു. ഡയറക്റ്റ് ഹിറ്റില്‍ പൃഥ്വി പുറത്ത്. വീഡിയോ കാണാം....

നേരത്തെ, അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കോലി ചില നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ഇതുവരെ 214 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 71 റണ്‍സ് ശരാശരിയിലാണ് കോലിയുടെ നേട്ടം. 147.7 മോഹിപ്പിക്കന്ന സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. ഓറഞ്ച് ക്യാപ്പിനുള്ള പട്ടികയില്‍ രണ്ടാമതെത്താനും കോലിക്ക് സാധിച്ചു. മാത്രമല്ല, ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും കോലിക്കായി. 

51 ശരാശരയില്‍ 975 റണ്‍സാണ് കോലി നേടിയത്. 975 നേടിയ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 977 റണ്‍സാണ് രോഹിത് നേടിയത്. 61 ശരാശരിയില്‍ 792 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെ മൂന്നാമത്. 740 റണ്‍സുള്ള റോബിന്‍ ഉത്തപ്പയാണ് നാലാം സ്ഥാനത്ത്. 

മാത്രമല്ല, ഐപിഎല്ലിലെ ഒരു വേദിയില്‍ മാത്രം 2500 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്കായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് കോലി. ചിന്നസ്വാമിയില്‍ 23-ാം അര്‍ധ സെഞ്ചുറിയാണ് കോലി നേടിയത്. ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളുള്ള താരവും കോലി തന്നെ.

കോലി തന്നെ കിംഗ്! തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി; സ്വന്തമാക്കിയത് എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios