അന്ന് സ്റ്റംപൊടിച്ച് നാണം കെടുത്തിയ അര്‍ഷ്ദീപിനോട് 102 മീറ്റര്‍ സിക്സിലൂടെ പകരം വീട്ടി തിലക് വര്‍മ-വീഡിയോ

തിലക് വര്‍മയെയയും നെഹാല്‍ വധേരയെയും മരണയോര്‍ക്കറില്‍ വീഴ്ത്തിയ അര്‍ഷ്ദീപ് ഇരുവരുടെയും മിഡില്‍ സ്റ്റംപൊടിക്കുകയും ഹാട്രിക്കിന് അടുത്തെത്തിയ അര്‍ഷ്ദീപ് നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി മുംബൈയുടെ കഥ കഴിച്ചിരുന്നു. ഇന്നലെ അതേ അര്‍ഷ്ദീപിനെ തെരഞ്ഞുപിടിച്ച് ശിക്ഷിച്ചാണ് മുംബൈ ബാറ്റര്‍മാര്‍ തകര്‍ത്താടിയത്.

 

Watch Tilak Varma's sweet revenge against Arshdeep Singh with 102 mtr six gkc

മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും തമ്മില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനവുമായി പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ്. 3.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപിന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്തതാനായത്. ഇതിന്  പുറമെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു പഞ്ചാബ് ബൗളറുടെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണിത്.

അര്‍ഷ്ദീപിന്‍റെ പത്തൊമ്പതാം ഓവറില്‍ സിക്സും ഫോറും സിക്സും പറത്തിയാണ് മുംബൈ താരം തിലക് വര്‍മ ടീമിന് ജയം സമ്മാനിച്ചത്. ഇതില്‍ വിജയ സിക്സ് 102 മീറ്റര്‍ ദൂരത്തേക്കാണ് തിലക് പറപ്പിച്ചത്. സീസണില്‍ ആദ്യം ഇരു ടീമുകളും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 214 റണ്‍സടിച്ചിരുന്നു. അന്ന് അവസാനം വരെ വിജയപ്രതീക്ഷ ഉയര്‍ത്തിയ മുംബൈ അര്‍ഷ്ദീപിന്‍റെ ഡെത്ത് ഓവര്‍ യോര്‍ക്കറുകള്‍ക്ക് മുമ്പിലാണ് 201 റണ്‍സില്‍ വീണത്.

തിലക് വര്‍മയെയയും നെഹാല്‍ വധേരയെയും മരണയോര്‍ക്കറില്‍ വീഴ്ത്തിയ അര്‍ഷ്ദീപ് ഇരുവരുടെയും മിഡില്‍ സ്റ്റംപൊടിക്കുകയും ഹാട്രിക്കിന് അടുത്തെത്തിയ അര്‍ഷ്ദീപ് നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി മുംബൈയുടെ കഥ കഴിച്ചിരുന്നു. ഇന്നലെ അതേ അര്‍ഷ്ദീപിനെ തെരഞ്ഞുപിടിച്ച് ശിക്ഷിച്ചാണ് മുംബൈ ബാറ്റര്‍മാര്‍ തകര്‍ത്താടിയത്.

പവര്‍ പ്ലേയില്‍ അര്‍ഷ്ദീപ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ച മുംബൈ വരാനിരിക്കുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. അവസാന നാലോവറില്‍ 37 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ഇഷാന്‍ കിഷനെ(75) മടക്കിയതോടെ മുംബൈ ഞെട്ടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മ അര്‍ഷ്ദീപിന്‍റെ ആദ്യ രണ്ട് പന്തില്‍ റണ്ണടിച്ചില്ലെങ്കിലും നാലും അഞ്ചും ആറും പന്തില്‍ സിക്സ്, ഫോര്‍, സിക്സ് അടിച്ച് കളി മുംബൈയുടെ കൈപ്പിടിയിലാക്കി. ഒടുവില്‍ പത്തൊമ്പതാം ഓവറില്‍ അര്‍ഷ്ദീപിനെ 102 മീറ്റര്‍ ദൂരത്തേക്ക് പായിച്ച് മുംബൈയുടെ ജയം ആധികാരികമാക്കിയതും തിലക് തന്നെയായിരുന്നു.

മുംബൈയെ വീഴ്ത്തിയ മരണ യോര്‍ക്കര്‍; അര്‍ഷ്ദീപ് എറിഞ്ഞൊടിച്ചത് 24 ലക്ഷം രൂപയുടെ സ്റ്റംപുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios