110 മീറ്റര്‍ സിക്സിന് പറത്തി റിങ്കു, ഈഡനിലും വിടാതെ കോലി ചാന്‍റ്; ഒടുവില്‍ പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്-വീഡിയോ

കൊല്‍ക്കത്തക്ക് ജയിക്കാന്‍ രണ്ടോവറില്‍ 41 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നിര്‍ണായ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ നവീനെതിരെ റിങ്കു സിംഗ് മൂന്ന് ഫോറും ഒരു സിക്സും പറത്തി 20 റണ്‍സടിക്കുകയും ചെയ്തു.

 

Watch Naveen-ul-Haq Hits Back to Kohli chants at Eden Gardens gkc

കൊല്‍ക്കത്ത: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒരു റണ്ണിന് വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായെങ്കിലും ലഖ്നൗവിന്‍റെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിനെ വിടാതെ പിന്തുടര്‍ന്ന് ആരാധകര്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കൊല്‍ക്കത്ത-ലഖ്നൗ പോരാട്ടത്തിനിടെ നവീനെതിരെ കോലി...കോലി ചാന്‍റുകളുമായാണ് ആരാധകര്‍ പ്രകോപിപ്പിച്ചത്.

നവീന്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു കാണികള്‍ ഉറക്കെ കോലി...കോലി ചാന്‍റ് ഉയര്‍ത്തിയത്. കാണികളോട് ഇനിയും വിളിക്കു, ഇനിയും വിളിക്കൂ എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടിയ നവീന്‍ പിന്നീട് മത്സരത്തിനിടെ ഗ്യാലറിയിലേക്ക് നോക്കി കാണികളോട് വായടക്കാനും ആവശ്യപ്പെട്ടു. മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ നവീന്‍ 46 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല.

മുംബൈക്ക് ജീവന്‍മരണപ്പോരാട്ടം, എതിരാളികള്‍ ഹൈദരാബാദ്; മത്സരഫലം രാജസ്ഥാനും നിര്‍ണായകം

കൊല്‍ക്കത്തക്ക് ജയിക്കാന്‍ രണ്ടോവറില്‍ 41 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നിര്‍ണായ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ നവീനെതിരെ റിങ്കു സിംഗ് മൂന്ന് ഫോറും ഒരു സിക്സും പറത്തി 20 റണ്‍സടിക്കുകയും ചെയ്തു. ഇതില്‍ റിങ്കു പറത്തിയ സിക്സ് 110 മീറ്റര്‍ ദൂരത്തേക്കാണ് പറന്നത്.

നേരത്തെ ലഖ്നൗവിലെ ഹോം ഗ്രൗണ്ടിലും കാണികള്‍ കോലി വിളികളുമായി നവീനിനെ പ്രകോപിപ്പിച്ചിരുന്നു. നേരത്തെ നടന്ന ആര്‍സിബി- ലഖ്‌നൗ മത്സരത്തിനിടെയായിരുന്നു നവീനും കോലിയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം.  ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ ഓടിയെത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി എന്തോ പറഞ്ഞതായിരുന്നു തുടക്കം. മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നടത്തുമ്പോള്‍ നവീനിന് കൈ കൊടുത്തശേഷവും കോലി എന്തോ പറയുകയും നവീന്‍ അതിന് അതേ രീതിയില്‍ മറുപടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കിയത്.\

പിന്നീട്, ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നിര്‍ബന്ധിച്ചിട്ടും നവീന്‍ കോലിയോട് സംസാരിക്കാന്‍ നവീന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി നവീന്‍ രംഗത്ത് വന്നിരുന്നു. മത്സരം കണ്ടുകൊണ്ടിരിക്കുന്ന ടിവിക്ക് മുന്നില്‍ മാമ്പഴങ്ങള്‍ വച്ച്, 'മധുരമുള്ള മാമ്പഴങ്ങള്‍' എന്ന കുറിപ്പോടെയാണ് വീന്‍ സ്‌റ്റോറി പങ്കുവച്ചത്.

കൂട്ടലും കിഴിക്കലുമില്ല, ബാംഗ്ലൂരിന് കാര്യങ്ങള്‍ സിംപിളാണ്, ജയിക്കുക, പ്ലേ ഓഫിലെത്തുക, എതിരാളികള്‍ ഗുജറാത്ത്

Latest Videos
Follow Us:
Download App:
  • android
  • ios