ഹാര്‍ദ്ദിക്കിന്‍റെ ഈഗോ വെച്ച് തന്ത്രമൊരുക്കി ധോണി, ഒടുവില്‍ ധോണി കുഴിച്ച കുഴിയില്‍ വീണു ഹാര്‍ദ്ദിക്-വീഡിയോ

അതിന് തൊട്ടു മുമ്പായിരുന്നു ഷോര്‍ട്ട് സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മൊയീന്‍ അലിയെ ധോണി ഓഫ് സൈഡിലേക്ക് ഫീല്‍ഡീംഗിനായി നിയോഗിച്ചത്. ജഡേജയെ ബാക്‌വേര്‍ഡ് പോയന്‍റിലും ഫീല്‍ഡിംഗിന് ഇട്ടു.

Watch MS Dhoni's tactics to dismiss Hardik Pandya in IPL Qualifier 1 gkc

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വീഴ്ത്തിയത് ധോണിയുടെ തന്ത്രം. പവര്‍ പ്ലേയിലെ ആദ്യ അഞ്ചോവറില്‍ പേസര്‍മാരെക്കൊണ്ട് പന്തെറിയിച്ച ധോണി വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റും വീഴ്ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് സാഹക്ക് പകരം ഇത്തവണ വണ്‍ ഡൗണായി ക്രീസിലെത്തിയത്. ശുഭ്മാന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തി ചെന്നൈക്ക് ഭീഷണിയായി പാണ്ഡ്യ ക്രീസില്‍ നില്‍ക്കുന്നതിനിടെയാണ് ധോണി പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനായി മതീഷ തീക്ഷണയെ വിളിപ്പിച്ചത്. തീക്ഷണയുടെ അഞ്ചാം പന്തില്‍ ഹാര്‍ദ്ദിക് ബാക്‌വേര്‍ഡ് പോയന്‍റില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കി പുറത്തായി.

അതിന് തൊട്ടു മുമ്പായിരുന്നു ഷോര്‍ട്ട് സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മൊയീന്‍ അലിയെ ധോണി ഓഫ് സൈഡിലേക്ക് ഫീല്‍ഡീംഗിനായി നിയോഗിച്ചത്. ജഡേജയെ ബാക്‌വേര്‍ഡ് പോയന്‍റിലും ഫീല്‍ഡിംഗിന് ഇട്ടു. അതിന് തൊട്ടു മുമ്പുള്ള പന്ത് ഡോട്ട് ബോളായതിനാലും പവര്‍ പ്ലേയിലെ അവസാന ഓവറായതിനാലും ഹാര്‍ദ്ദിക് വമ്പനടിക്ക് ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ധോണി ഇത് ചെയ്ത്. ധോണി കരുതിയതുപോലെ തീക്ഷണയുടെ പന്തില്‍ ഓഫ് സൈഡില്‍ ഫീല്‍ഡര്‍ക്ക് മുകളിലൂടെ പന്ത് പറത്താന്‍ ശ്രമിച്ച ഹാര്‍ദ്ദിക്കിന് പിഴച്ചു. പന്ത് നേരേ പോയത് ജഡേജയുടെ കൈകളിലേക്ക്.

'ചിലര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല'; വിമര്‍ശകര്‍ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ

ധോണിയുടെ തന്ത്രത്തെക്കുറിച്ച് കമന്‍ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രി പറഞ്ഞത്, ധോണി ഹാര്‍ദ്ദിക്കിന്‍റെ ഈഗോവെച്ചാണ് കളിച്ചതെന്നായിരുന്നു. വാലറ്റത്ത് റാഷിദ് ഖാന്‍ ചെന്നൈക്ക് ഭീഷണിയായി തകര്‍ത്തടിച്ചപ്പോഴും ധോണിയുടെ തന്ത്രമാണ് അവരുടെ രക്ഷക്കെത്തിയത്. ഡീപ് പോയന്‍റില്‍ ഫീല്‍ഡറെ ഇട്ട് ഓഫ് സൈഡിന് പുറത്ത് ദേശ്പാണ്ഡെയെക്കൊണ്ട് ഫുള്‍ടോസ് എറിയിച്ച ധോണി റാഷിദിനെ വീഴ്ത്തി. ദേശ്പാണ്ഡയുടെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച റാഷിദിനെ ഒന്ന് അനങ്ങുകപോലും വേണ്ടാത്ത രീതിയില്‍ ഡെവോണ്‍ കോണ്‍വെ കൈയിലൊതുക്കി. ഈ തന്ത്രം മെനയാന്‍ പേസര്‍ ദീപക് ചാഹറും ധോണിയെ സഹായിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios