ചെന്നൈ ഫാന്‍സിനെ കൊണ്ട് നിറഞ്ഞ് അഹമ്മദാബാദ്, എങ്ങും ധോണി ചാന്‍റുകള്‍- വീഡിയോ

കളി ഗുജറാത്തിന്‍റെ തട്ടകത്തിലായിക്കൊള്ളട്ടേ, സ്റ്റേഡിയം സിഎസ്‌കെ ഫാന്‍സിനെ കൊണ്ട് നിറയും എന്നുറപ്പായി, സ്റ്റേഡിയത്തിന്‍റെ പുറത്ത് എങ്ങും ധോണി-സിഎസ്‌കെ ചാന്‍റുകള്‍

Watch MS Dhoni CSK chants in Narendra Modi Stadium ahead IPL 2023 Final CSK VS GT jje

അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ കൊണ്ട് നിറയും എന്നുറപ്പായി. ഏഴരയ്‌ക്ക് ആരംഭിക്കേണ്ട മത്സരത്തിനായി മണിക്കൂറുകള്‍ മുമ്പേ ആരാധകരുടെ നീണ്ട ക്യൂ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പുറത്ത് കാണാം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ജേഴ്‌സി അണിഞ്ഞാണ് ആരാധകരില്‍ അധികവും. സ്റ്റേഡിയത്തിന് പുറത്ത് സിഎസ്‌കെയുടേയും ധോണിയുടേയും ചാന്‍റുകള്‍ മുഴക്കുകയാണ് ആരാധകര്‍. മത്സരം കാണാന്‍ ചെന്നൈയില്‍ നിന്ന് ഏറെ ആരാധകര്‍ ഇവിടെ എത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ത്രില്ലടിക്കുന്ന സിഎസ്‌കെ ആരാധകരുടെ വീഡിയോ കാണാം. 

ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്‌ക്കാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് കലാശപ്പോര് ആരംഭിക്കുക. ഏഴ് മണിക്ക് ടോസ് വീഴും. ഇതിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ വന്‍ സംഗീത-നൃത്ത പരിപാടി അരങ്ങേറും. മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നതിനാല്‍ ഒരു ലക്ഷത്തിലേറെ ആരാധകര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരെത്തുന്ന ഫൈനലാകും ഇത്. 

നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. കിരീടം നിലനിര്‍ത്താന്‍ ടൈറ്റന്‍സ് ലക്ഷ്യമിടുമ്പോള്‍ അഞ്ചാം കപ്പ് സ്വന്തമാക്കുകയാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ലക്ഷ്യം. എം എസ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനാലാണ് ഫൈനലിന് സിഎസ്‌കെ ആരാധകര്‍ ഇരച്ചുകയറുന്നത്. ഐപിഎല്ലില്‍ ചെപ്പോക്കിലെ ഹോം ഗ്രൗണ്ടിലും ചെന്നൈയുടെ എല്ലാ എവേ മത്സരങ്ങള്‍ക്കും ധോണി ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ ടെലിവിഷനിലും ജിയോ സിനിമയിലൂടെ ഓണ്‍ലൈനായും തല്‍സമയം ആരാധകര്‍ക്ക് കാണാം.

Read more: ഒരു നിമിഷം പോലും മിസാക്കരുത്; ഐപിഎല്‍ ഫൈനലില്‍ കാത്തിരിക്കുന്നത് വന്‍ ദൃശ്യവിരുന്ന്; കാണാനുള്ള വഴികള്‍

Latest Videos
Follow Us:
Download App:
  • android
  • ios