ജഡേജ അവസാന പന്ത് നേരിടുന്നത് കാണാനാകാതെ ഡഗ് ഔട്ടില്‍ ധ്യാനത്തിലെന്നോണം കണ്ണടച്ചിരുന്ന് ധോണി- വീഡിയോ

എന്നാല്‍ അഞ്ചാം പന്തില്‍ ജഡേജ മോഹിത് ശര്‍മയെ സിക്സിന് പറത്തിയശേഷം ആറാം പന്ത് നേരിടാനായി ജഡേജ തയാറെടുക്കുമ്പോള്‍ ടെലിവിഷനിലും ലൈവ് സ്ട്രീമിംഗിലും കാണുന്ന ദൃശ്യങ്ങളില്‍ ചെന്നൈ ഡഗ് ഔട്ടില്‍ ധോണി ധ്യാനനത്തിലെന്നോണം കണ്ണടച്ചിരിക്കുകയാണ്.

Watch MS Dhoni closed his eyes before Jadeja facing last ball gkc

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്തും ചെന്നൈയും തമ്മിലുള്ള ആവേശപ്പോരാട്ടം അവസാന ഓവറിലേക്കും അവസാന പന്തിലേക്കും നീണ്ടപ്പോള്‍ അത് കാണാതെ ഡഗ് ഔട്ടില്‍ ധ്യാനത്തിലെന്നോണം കണ്ണടച്ചിരുന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. തൊട്ട് മുന്‍ ഓവറില്‍ ബാറ്റിംഗിനിറങ്ങി ഗോള്‍ഡന്‍ ഡക്കായി പുറത്തായത് ധോണിയെ നിരാശപ്പെടുത്തിയിരുന്നു. പൊതുവെ വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത ധോണിയുടെ മുഖത്ത് പുറത്തായതിന്‍റെ നിരാശയും പ്രകടമായിരുന്നു.

എന്നാല്‍ അഞ്ചാം പന്തില്‍ ജഡേജ മോഹിത് ശര്‍മയെ സിക്സിന് പറത്തിയശേഷം ആറാം പന്ത് നേരിടാനായി ജഡേജ തയാറെടുക്കുമ്പോള്‍ ടെലിവിഷനിലും ലൈവ് സ്ട്രീമിംഗിലും കാണുന്ന ദൃശ്യങ്ങളില്‍ ചെന്നൈ ഡഗ് ഔട്ടില്‍ ധോണി ധ്യാനനത്തിലെന്നോണം കണ്ണടച്ചിരിക്കുകയാണ്. ജഡേജ വിജയ ബൗണ്ടറി നേടി ചെന്നൈ ടീം ഒന്നടങ്കം ആവേശജയത്തില്‍ തുള്ളിച്ചാടുമ്പോഴും വീണ്ടും ധോണിയെ കാണിക്കുന്ന ദൃശ്യങ്ങളില്‍ അദ്ദേഹം കണ്ണടച്ചിരിക്കുന്നത് കാണാം.

വിജയച്ചിരി ചിരിച്ച് ജയ് ഷായുടെ 'സിഗ്നല്‍'; അവസാനം എല്ലാം തകര്‍ത്ത് ജഡേജയുടെ മാസ് ഫിനിഷിംഗ്-വീഡിയോ

എന്നാല്‍ പിന്നീട് ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ രവീന്ദ്ര ജഡേജയെ എടുത്തുയര്‍ത്തി ചെന്നൈ താരങ്ങള്‍ക്കൊപ്പം ധോണിയും വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നു. അതേസമയം, ജഡേജ അവസാന പന്ത് നേരിടുമ്പോഴും ചെന്നൈക്കായി വിജയ റണ്‍ നേടുമ്പോഴും ധോണി കണ്ണടച്ചിരിക്കുകയായിരുന്നില്ലെന്നും നേരത്തെ എടുത്ത ദൃശ്യങ്ങള്‍ ബ്രോഡ്‌കാസ്റ്റര്‍മാര്‍ എഡിറ്റ് ചെയ്ത് കാണിക്കുകയായിരുന്നുവെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്. സാങ്കേതിക പിഴവ് മൂലമാണ് ഈ ദൃശ്യം രണ്ട് തവണ കാണിക്കേണ്ടിവന്നതാണെന്നാണ് ചില ആരാധകര്‍ പറയുന്നത്.

മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് 13 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഒരു റണ്‍, രണ്ടാം പന്തിലും മൂന്നാം പന്തിലും ഓരോ റണ്‍സ് മാത്രം. ഇതോടെ അവസാന മൂന്ന് പന്തില്‍ ജയത്തിലേക്ക് 10 റണ്‍സ് വേണമെന്നായി. ഗുജറാത്ത് ജയം ഉറപ്പിച്ച നിമിഷം. നാലാം പന്തില്‍ ശിവം ദുബെയില്‍ നിന്ന് സിക്സ് പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. കിട്ടിയത് സിംഗിള്‍ മാത്രം. അവസാന രണ്ട് പന്തില്‍ ജയത്തിലേക്ക് വേണ്ടത് ഒമ്പത് റണ്‍സ്. ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുഖത്ത് വിജയച്ചിരി വിരിഞ്ഞു.

മോഹിത് ശര്‍മയുടെ അഞ്ചാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ സിക്സിന് പറത്തിയ ജഡേജ ചെന്നൈ ലെഗ് സ്റ്റംപിലെത്തിയ അവസാന പന്തിനെ ഫ്ലിക്ക് ചെയ്ത ജഡേജ ഫൈന്‍ ലെഗ്ഗ് ബൗണ്ടറിയിലേക്ക് പായിച്ച് ചെന്നൈയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു. അപ്പോഴും ധോണി ഡഗ് ഔട്ടില്‍ കണ്ണടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios