ധോണിയുടെ പേര് വിളിച്ചതേയുള്ളൂ; തല പൊട്ടിപ്പോകുന്ന ശബ്‌ദത്തില്‍ ഇരമ്പി 'തല' ഫാന്‍സ്- വീഡിയോ

സീസണില്‍ ചെപ്പോക്കിലെ എല്ലാ മത്സരങ്ങള്‍ക്കും നിറഞ്ഞ ഗ്യാലറിയാണ് ഹോം ഗ്രൗണ്ടില്‍ ധോണിയെ വരവേല്‍ക്കാനുണ്ടായിരുന്നത്

Watch Massive roar for Thala MS Dhoni at MA Chidambaram Stadium in CSK vs DC Match jje

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണിന്ന്. സിഎസ്‌കെയുടെ തട്ടകമായ ചെന്നൈയിലെ ചെപ്പോക്കില്‍ ടോസിനായി സൈമണ്‍ ഡൗല്‍ പേര് വിളിച്ചതും എം എസ് ധോണി ആരാധകര്‍ ഇരമ്പുന്നതാണ് കണ്ടത്. തന്‍റെ സംസാരം പൂര്‍ത്തിയാക്കാന്‍ പോലും സൈമണായില്ല. തനിക്ക് സംസാരിക്കാന്‍ ആരാധകരോട് ശാന്തരാവാന്‍ സൈമണ്‍ ഡൗല്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. മത്സരം കാണാന്‍ തിങ്ങിനിറഞ്ഞ തല ഫാന്‍സാണ് ചെപ്പോക്കില്‍ എത്തിയിരിക്കുന്നത്. സീസണില്‍ ചെപ്പോക്കിലെ എല്ലാ മത്സരങ്ങള്‍ക്കും നിറഞ്ഞ ഗ്യാലറിയാണ് ഹോം ഗ്രൗണ്ടില്‍ ധോണിയെ വരവേല്‍ക്കാനുണ്ടായിരുന്നത്. 

ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങിയതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താാനണ് ഡല്‍ഹി ക്യാപിറ്റല്‍സ് വന്നിരിക്കുന്നത്. 11 കളിയില്‍ 13 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ. എട്ട് പോയിന്‍റുള്ള ഡല്‍ഹി അവസാന സ്ഥാനത്തും. എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണാണ് ഇതെന്ന അഭ്യൂഹം ശക്തമായതിനാല്‍ കൂടിയാണ് 'തല'യുടെ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ സ്റ്റേഡിയങ്ങളിലേക്ക് ഇരച്ചെത്തുന്നത്. 

പ്ലേയിംഗ് ഇലവനുകള്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ‍് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, റൈലി റൂസ്സോ, അക്‌സര്‍ പട്ടേല്‍, അമാന്‍ ഹക്കീം ഖാന്‍, റിപാല്‍ പട്ടേല്‍, ലളിത്, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ്മ. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന. 

കാണാം വീഡിയോ

Read more: നവീനിട്ട് അടുത്ത കൊട്ടോ? പുതിയ വീഡിയോയുമായി കിംഗ് കോലി; കിളി പാറി ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios