അത്രക്ക് സിംപിള്‍ പറ്റില്ല, ഡൂപ്ലെസിയുടെ അനായാസ ക്യാച്ച് കൈവിട്ട ജിതേഷ് ശര്‍മ കോലിയെ ഓടിപ്പിടിച്ചു-വീഡിയോ
വിരാട് കോലിയെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തിച്ച ഹര്‍പ്രീത് ബ്രാറായിരുന്നു പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ലെഗ് സ്റ്റംപില്‍ പിച്ച് ചെയ്ത ബ്രാറിന്‍റെ പന്തില്‍ സ്വീപ്പ് ഷോട്ട് കളിച്ച കോലിയെ ജിതേഷ് വിക്കറ്റിന് പിന്നില്‍ ഓടിപ്പിടിക്കുകയായിരുന്നു.
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി വിരാട് കോലിയും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടപ്പോള്‍ വിക്കറ്റ് വീഴ്ത്താനാവാതെ പഞ്ചാബ് ബൗളര്‍മാര്‍ ഹതാശരായി. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഫാഫ് ഡൂപ്ലെസിയും വിരാട് കോലിയും ചേര്‍ന്ന് 137 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.
വിരാട് കോലിയെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തിച്ച ഹര്‍പ്രീത് ബ്രാറായിരുന്നു പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ലെഗ് സ്റ്റംപില്‍ പിച്ച് ചെയ്ത ബ്രാറിന്‍റെ പന്തില്‍ സ്വീപ്പ് ഷോട്ട് കളിച്ച കോലിയെ ജിതേഷ് വിക്കറ്റിന് പിന്നില്‍ ഓടിപ്പിടിക്കുകയായിരുന്നു.
എന്നാല്‍ വണ്ടര്‍ ക്യാച്ചെടുത്ത് അത്ഭുതപ്പെടുത്തും മുമ്പ് ജിതേഷ് ശര്‍മ അനായാസ ക്യാച്ച് നിലത്തിട്ട് അമ്പരപ്പിച്ചിരുന്നു. തൊട്ട് മുന്‍ ഓവറില്‍ പഞ്ചാബ് നായകന്‍ സാം കറന്‍റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച ഫാഫ് ഡൂപ്ലെസിക്ക് പിഴച്ചപ്പോള്‍ പന്ത് ഉയര്‍ന്ന് പൊങ്ങി. ക്യാച്ചിനായി ഓടിയെത്തിയ ജിതേഷ് ശര്‍മക്ക് അനായാസം കൈയിലൊതുക്കാമായിരുന്നെങ്കിലും പന്ത് ജിതേഷിന്‍റെ ഗ്രൗസുകള്‍ക്കിടയിലൂടെ ചോര്‍ന്നു. ഈ സമയം 48 പന്തില്‍ 68 റണ്‍സായിരുന്നു ഡൂപ്ലെസിയുടെ വ്യക്തിഗത സ്കോര്‍. പിന്നീട് 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ഡൂപ്ലെസി 56 പന്തില്‍ 84 റണ്‍സെടുത്താണ് പുറത്തായത്.
ഓ..ക്യാപ്റ്റന്‍..., ആര്‍സിബി നായകനായി വീണ്ടും കോലി; ആവേശം അടക്കാനാവാതെ ആരാധകര്‍
മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് വിരാട് കോലിയുടെയും(47 പന്തില്‍ 59), ഫാഫ് ഡൂപ്ലെസിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ചു. കോലിയും ഡൂപ്ലെസിയും പുറത്തായ ശേഷം തകര്‍ത്തടിക്കാനാവാതിരുന്ന ആര്‍സിബിക്ക് അവസാന നാലോവറില്‍ 37 റണ്‍സെ നേടാനായുള്ളു.