നടരാജന്റെ മകള്‍ക്കൊപ്പം സമയം പങ്കിട്ട് ധോണി! പിരിഞ്ഞത് ഫോട്ടോയുമെടുത്ത്; ഹൃദയസ്പര്‍ശിയായ വീഡിയോ കാണാം

ഹൈദരാബാദിനെ തോല്‍പ്പിച്ച ചെന്നൈ ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ തുടര്‍ച്ചയായ നാലാം ജയം ആഘോഷിച്ചത്.

watch heartwarming video dhoni shares some moments with natarajan's daughter saa

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയത്തിന് പിന്നാലെ ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന്റെ മകളുമൊത്ത് സംസാരിക്കുന്നതാണ് വീഡിയോ. ചെപ്പോക്കിലെ മത്സരത്തിന് ശേഷമാണ് ധോണി നടരാജന്റെ കുടുംബവുമായി സമയം പങ്കിട്ടത്.

എനിക്കും ഇതുപോലൊരു മോളുണ്ടെന്ന് ധോണി നടരാജന്റെ മകളോട് പറയുന്നുണ്ട്. ഹസ്തദാനത്തിനായി ധോണി കൈ നീട്ടുന്നുണ്ടെങ്കിലും കുട്ടി സമ്മതിക്കുന്നില്ല. പിന്നീട് ഒരുമിച്ചുള്ള ഒരു ഫോട്ടോയും എടുത്ത ശേഷമാണ് ധോണി പിരിഞ്ഞത്. വീഡിയോ കാണാം... 

അതേസമയം, ഹൈദരാബാദിനെ തോല്‍പ്പിച്ച ചെന്നൈ ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ തുടര്‍ച്ചയായ നാലാം ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ ഡെവോണ്‍ കോണ്‍വെയുടെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. കോണ്‍വെ 57 പന്തില്‍ 70 റണ്‍സെടുത്ത് കോണ്‍വെ പുറത്താകാതെ നിന്നു. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 134-8, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18.4 ഓവറില്‍ 138-3.

134 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയ ഹൈദരാബാദിന് ചെന്നൈ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്വാദും പവര്‍ പ്ലേയില്‍ 60 റണ്‍സടിച്ചതോടെ പിടി അയഞ്ഞു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11 ഓവറില്‍ 87 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 30 പന്തില്‍ 35 റണ്‍സെടുത്ത റുതുരാജ് നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു.

കോണ്‍വെ അടിച്ച ഷോട്ട് പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിന്റെ കൈയില്‍ തട്ടി സ്റ്റംപില്‍ കൊണ്ടു. പിന്നീടെത്തിയ അജിങ്ക്യാ രഹാനെയും (10 പന്തില്‍ 9), അംബാട്ടി റായുഡുവും(9 പന്തില്‍ 9) പെട്ടെന്ന് മടങ്ങിയെങ്കിലും മൊയീന്‍ അലിയും കോണ്‍വെയും ചേര്‍ന്ന് ചെന്നൈയെ അനാസാസം ലക്ഷ്യത്തിലെത്തിച്ചു. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റണ്‍സെടുത്തത്. 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ ത്രിപാഠിയെയും 21 പന്തില്‍ 21 റണ്‍സെടുത്തു. ചെന്നൈക്കൈയി രവീന്ദ്ര ജഡേജ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

തോല്‍വിക്ക് ശേഷം ഹൈദരാബാദ് യുവതാരങ്ങള്‍ക്ക് ധോണിയുടെ 'മാസ്റ്റര്‍ ക്ലാസ്'-വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios