ബ്രൂക്ക്സിനെ വീഴ്ത്തിയ ധോണിയുടെ തന്ത്രം, ആശാനെ നമിച്ചിരിക്കുന്നു എന്ന് ആരാധകര്‍-വീഡിയോ

അ‍ഞ്ചാം ഓവറില്‍ ആകാശ് സിംഗിന്‍റെ പന്തില്‍ ഷോര്‍ട്ട് തേര്‍മാനില്‍ റുതുരാജ് ഗെയ്ക്‌വാദിന് ക്യാച്ച് നല്‍കിയാണ് ബ്രൂക്ക് മടങ്ങിയത്. ആ പന്തിന് തൊട്ടു മുമ്പ് പോയന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന റുതുരാജിനെ ധോണി ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ഫീല്‍ഡ് ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു.

Watch Harry Brook fell in to MS Dhoni trap vs CSK

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ ഹൈദരാബാദിന്‍റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്സിന്‍റെ വെടിക്കെട്ട് ബാറ്റിംഗിലായിരുന്നു. സീസണിന്‍റെ തുടക്കത്തില്‍ നിറം മങ്ങിയ ബ്രൂക്സ് ഈ സീസണിലെ ആദ്യ സെഞ്ചുറിയുമായി ഫോമിലേക്കുയര്‍ന്നതായിരുന്നു ഹൈദരാബാദിന്‍റെ പ്രധാന പ്രതീക്ഷ. മൂന്ന് ബൗണ്ടറിയടക്കം 13 പന്തില്‍ 18 റണ്‍സടിച്ച ബ്രൂക്ക് തുടക്കം നന്നാക്കിയെങ്കിലും ചെന്നൈ നായകന്‍ എം എസ് ധോണിയുടെ തന്ത്രത്തില്‍ വീണു.

അ‍ഞ്ചാം ഓവറില്‍ ആകാശ് സിംഗിന്‍റെ പന്തില്‍ ഷോര്‍ട്ട് തേര്‍മാനില്‍ റുതുരാജ് ഗെയ്ക്‌വാദിന് ക്യാച്ച് നല്‍കിയാണ് ബ്രൂക്ക് മടങ്ങിയത്. ആ പന്തിന് തൊട്ടു മുമ്പ് പോയന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന റുതുരാജിനെ ധോണി ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ഫീല്‍ഡ് ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ റുതുരാജിന് ക്യാച്ച് നല്‍കി ബ്രൂക്ക് മടങ്ങി. ഇതോടെ ഹൈദരാബാദിന്‍റെ തുടക്കം പാളുകയും ചെയ്തു.

ഹൈദരാബാദ് ഇന്നിംഗ്സിന്‍റെ അവസാന പന്തിലും ധോണിയുടെ തന്ത്രം ഇതുപോലെ ഫലം കണ്ടു. അവസാന പതിരാനാ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിന് മുമ്പ് വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് സ്റ്റംപിലേക്ക് എറിയുന്നത് പരിശീലക്കുന്ന ധോണിയെ കാണാമായിരുന്നു. അവസാന പന്തില്‍ മാര്‍ക്കോ ജാന്‍സണ്‍ ബീറ്റണായപ്പോള്‍ മറുവശത്തുണ്ടായിരുന്ന വാഷ്ംഗ്‌ടണ്‍ സുന്ദര്‍ സിംഗിളിനായി ഓടി. എന്നാല്‍ തൊട്ടു മുമ്പ് പരിശീലിച്ചത് പോലെ ധോണി പന്തെടുത്ത് സ്റ്റംപിലേക്ക് എറിഞ്ഞ് സുന്ദറിനെ റണ്ണൗട്ടാക്കുകയും ചെയ്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ അര്‍ധസെഞ്ചുറി മികവില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios