ഡിജെ സ്റ്റൈലില്‍ ലിഫ്റ്റില്‍ വരെ ഡാന്‍സ്; പത്താം ഫൈനല്‍ പ്രവേശം ആഘോഷിച്ച് സിഎസ്‌കെ- വീഡിയോ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ താരമായ ഡ്വെയ്‌ന്‍ ബ്രാവോ വിരമിച്ച ശേഷം സിഎസ്‌കെയുടെ ബൗളിംഗ് പരിശീലകനാണ്

Watch Dwayne Bravo leaded Chennai Super Kings 10th final entry in DJ style IPL 2023 jje

ചെന്നൈ: പതിനാറ് സീസണുകള്‍ മാത്രമുള്ള ഐപിഎല്‍ ചരിത്രത്തില്‍ പത്താം തവണയും ഫൈനലിലെത്തുക, പതിനാറാം സീസണിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്തി എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈയൊരു നാഴികക്കല്ലാണ് പൂര്‍ത്തിയാക്കിയത്. അപ്പോള്‍ പിന്നെ അത് ആഘോഷിക്കണമല്ലോ. സാക്ഷാല്‍ ഡിജെ ബ്രാവോ ടീമിനൊപ്പമുള്ളപ്പോള്‍ ആഘോഷച്ചുവടുകള്‍ക്ക് പഞ്ഞവും കാണില്ല. ടൈറ്റന്‍സിന് എതിരായ ഫൈനലിന് ശേഷം ഡ്വെയ്‌ന്‍ ബ്രാവോയുടെ നൃത്തത്തിന് ഒപ്പമാണ് സിഎസ്‌കെ ടീം അംഗങ്ങള്‍ ഫൈനല്‍ പ്രവേശം ആഘോഷിച്ചത്. 

സിഎസ്‌കെ ബസ് ടീം ഹോട്ടലില്‍ എത്തിയപ്പോഴേ ആഘോഷം തുടങ്ങിയിരുന്ന താരങ്ങള്‍ ഹോട്ടലിലേക്ക് പ്രവേശിക്കുമ്പോള്‍ ആരാധകരെ അഭിവാദ്യം ചെയ്‌താണ് തുടങ്ങിയത്. ഇതിന് പിന്നാലെ ഡിജെ ബ്രാവോ ആഘോഷത്തിന്‍റെ മൂഡ് ഏറ്റെടുത്തു. ലിഫ്റ്റില്‍ കയറുമ്പോള്‍ വരെ ഡിജെയുടെ ആഘോഷമുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ താരമായ ഡ്വെയ്‌ന്‍ ബ്രാവോ വിരമിച്ച ശേഷം സിഎസ്‌കെയുടെ ബൗളിംഗ് പരിശീലകനാണ്. ഐപിഎല്‍ ചരിത്രത്തില്‍ 10 ഫൈനലുകളിലെത്തുന്ന ആദ്യ ടീമാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 

ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്ണിന് മലർത്തിയടിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പത്താം ഫൈനലില്‍ പ്രവേശിച്ചത്. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സിന്‍റെ എല്ലാ വിക്കറ്റുകളും 20 ഓവറില്‍ 157 റണ്‍സില്‍ നഷ്‌ടമാവുകയായിരുന്നു. ബാറ്റിംഗില്‍ റുതുരാജ് ഗെയ്‌ക്‌വാദും(44 പന്തില്‍ 60), ദേവോണ്‍ കോണ്‍വേയും(34 പന്തില്‍ 40) മികച്ച തുടക്കം ചെന്നൈക്ക് തുടങ്ങിയപ്പോള്‍ പിന്നീടുള്ളവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ശുഭ്‌മാന്‍ ഗില്ലും റാഷിദ് ഖാനും ഉയര്‍ത്തിയ വെല്ലുവിളി മാറ്റി നിര്‍ത്തിയാല്‍ ബൗളിംഗിലും നിയന്ത്രണം കൈക്കലാക്കാന്‍ സിഎസ്‌കെയ്‌ക്കായി. ദീപക് ചാഹര്‍, മഹീഷ് തീക്‌ഷന, രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വീതവും തുഷാര്‍ ദേശ്‌പാണ്ഡെ ഒരു വിക്കറ്റും നേടി. 

Read more: വിസില്‍ പോട്! ചെപ്പോക്ക് ചെന്നൈയുടേത്; ടൈറ്റന്‍സിനെ വീഴ്ത്തി സിഎസ്‍കെ പത്താം ഫൈനലില്‍

Latest Videos
Follow Us:
Download App:
  • android
  • ios