'തല' ആരാധകരുടെ ഇരമ്പലില്‍ കേള്‍ക്കാന്‍ വയ്യ; ആംഗ്യ ഭാഷയില്‍ ധോണിയോട് ടോസ് ആരാഞ്ഞ് മോറിസണ്‍- വീഡിയോ
ആംഗ്യ ഭാഷയിലാണ് ഡാനി മോറിസണ് ധോണിയോട് ബൗളിംഗാണോ ബാറ്റിംഗാണോ തെരഞ്ഞെടുക്കുന്നത് എന്ന ടോസ് തീരുമാനം ചോദിച്ചറിഞ്ഞത്
ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ ഒരിക്കല്‍ക്കൂടി എം എസ് ധോണി ആരാധകരുടെ കരുത്ത് ക്രിക്കറ്റ് ലോകം അറിഞ്ഞിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തിലാണ് ധോണി ആരാധകര്‍ വലിയ ആവേശമുയര്‍ത്തിയത്. ഇതോടെ ടോസ് വേളയില്‍ അവതാരകനും ന്യൂസിലന്‍ഡ് മുന്‍ താരവുമായ ഡാനി മോറിസണ് ധോണിയോട് ടോസ് തീരുമാനം ചോദിച്ചറിയാനായില്ല. അത്രയേറെ ശബ്‌ദത്തിലായിരുന്നു ധോണിയുടെ ആരാധകര്‍ ടോസ് വേളയില്‍ ആരവമുണ്ടാക്കിയത്.
ഇതോടെ ആംഗ്യ ഭാഷയിലാണ് ഡാനി മോറിസണ് ധോണിയോട് ബൗളിംഗാണോ ബാറ്റിംഗാണോ തെരഞ്ഞെടുക്കുന്നത് എന്ന ടോസ് തീരുമാനം ചോദിച്ചറിഞ്ഞത്. ബാറ്റിംഗാണ് തെരഞ്ഞെടുക്കുന്നത് എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടുകയായിരുന്നു മോറിസണ്‍. മത്സരത്തില്‍ ടോസ് നേടിയ സിഎസ്‌കെ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. 'ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യും. അതിനായാണ് ഇവിടെ ഞങ്ങളുള്ളത്. സമാന പ്ലേയിംഗ് ഇലവനുമായാണ് കളിക്കുന്നത്. ഏറെ മാറ്റങ്ങള്‍ വരുത്താറില്ല. സന്തുലിതമായ ടീമുള്ളതില്‍ സന്തോഷമുണ്ട്. സീസണിന്‍റെ തുടക്കം മുതല്‍ എല്ലാ മത്സരങ്ങളും ജയിക്കാനാണ് ശ്രമം' എന്നും ടോസ് വേളയില്‍ തല ഫാന്‍സിന്‍റെ കരഘോഷങ്ങള്‍ക്കിടെ ധോണി പറഞ്ഞു.
പ്ലേയിംഗ് ഇലവനുകള്‍
ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ‍് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), റൈലി റൂസ്സോ, യഷ് ധുല്‍, അമാന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കരിയ, ഖലീല്‍ അഹമ്മദ്, ആന്‍റിച്ച് നോര്‍ക്യ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷ്‌ന.
Read more: ഡല്‍ഹിയിലും ധോണി മാനിയ; 'തല' ഫാന്‍സ് ആവേശത്തിമിര്‍പ്പില്‍