സ്ലിപ്പില്‍ വെല്ലാനാളില്ല; ക്രുനാലിന്‍റെ കിളി പാറിച്ച് രഹാനെയുടെ വണ്ടര്‍ ക്യാച്ച്- വീഡിയോ
ഐപിഎല്ലിന്‍റെ ഈ സീസണില്‍ ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് അജിങ്ക്യ രഹാനെ സിഎസ്‌കെ ജേഴ്‌സിയില്‍ കാഴ്‌ചവെക്കുന്നത്
ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച സ്ലിപ് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് അജിങ്ക്യ രഹാനെ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ ക്രുനാല്‍ പാണ്ഡ്യയെ പുറത്താക്കാന്‍ രഹാനെ എടുത്ത ക്യാച്ച് ഇതിന് പുതിയ ഉദാഹരണമാണ്. ഇന്നിംഗ്‌സിലെ ആറാം ഓവറിലെ അഞ്ചാം പന്തില്‍ മഹീഷ് തീക്‌ഷനയുടെ പന്തില്‍ എഡ്‌ജായി ബോള്‍ സ്ലിപ്പിലേക്ക് എത്തിയപ്പോള്‍ നിലംതൊടേ ക്യാച്ചെടുക്കുകയായിരുന്നു താരം. പന്ത് നിലത്ത് മുട്ടിയോ ഇല്ലയോ എന്ന് മൂന്നാം അംപയര്‍ ഉറപ്പിച്ച ശേഷമാണ് വിക്കറ്റ് അനുവദിച്ചത്. ലഖ്‌നൗ നായകന്‍ കൂടിയായ ക്രുനാല്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.
ഐപിഎല്ലിന്‍റെ ഈ സീസണില്‍ ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് അജിങ്ക്യ രഹാനെ സിഎസ്‌കെ ജേഴ്‌സിയില്‍ കാഴ്‌ചവെക്കുന്നത്. സീസണിലെ ഏഴ് മത്സരങ്ങളില്‍ 44.80 ശരാശരിയിലും 189.83 സ്ട്രൈക്ക് റേറ്റിലും രഹാനെ 224 റണ്‍സ് നേടി. പുറത്താവാതെ നേടിയ 71* ആണ് ഉയര്‍ന്ന സ്കോര്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആക്രമിച്ച് കളിക്കുകയാണ് രഹാനെ ഇക്കുറി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ടീം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് രഹാനെയുടെ ബാറ്റിംഗ് ഫോമും ഫിറ്റ്‌നസും. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സിഎസ്‌കെ നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്ലേയിംഗ് ഇലവനുകള്‍
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, മനന്‍ വോറ, കരണ്‍ ശര്‍മ്മ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയി, മൊഹ്‌സീന്‍ ഖാന്‍.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: ക്വിന്‍റണ്‍ ഡികോക്ക്, ദീപക് ഹൂഡ, ഡാനിയേല്‍ സാംസ്‍, യഷ് താക്കൂര്‍, പ്രേരക് മങ്കാദ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/നായകന്‍), ദീപക് ചഹാര്‍, മതീഷ പതിരാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: അമ്പാട്ടി റായുഡു, മിച്ചല്‍ സാന്‍റ്‌നര്‍, എസ് സേനാപതി, ഷെയ്‌ഖ് റഷീദ്, ആകാശ് സിംഗ്.
Read more: ലഖ്‌നൗവിന് മൂന്നടി അടി കൊടുത്ത് ചെന്നൈ; ഗോള്‍ഡന്‍ ഡക്കായി ക്യാപ്റ്റന്‍ ക്രുനാല്‍