ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനാവാന്‍ അവനെക്കാള്‍ മികച്ചൊരു താരമില്ലെന്ന് വസീം അക്രം
ഈ സാഹചര്യത്തില്‍ ആരാകും ധോണിക്ക് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഇനി നയിക്കുക എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. രവീന്ദ്ര ജഡേജയെ കഴിഞ്ഞ സീസണില്‍ പരീക്ഷിച്ച് പരാജയപ്പെട്ടതിനാല്‍ ബെന്‍ സ്റ്റോക്സിനെയാണ് സീസണിന്‍റെ തുടക്കത്തില്‍ പലരും ധോണിയുടെ പകരക്കാരനായി ചൂണ്ടിക്കാട്ടിയത്.
കറാച്ചി: ഐപിഎല്ലിലെ തന്‍റെ അവസാന സീസണ്‍ അവിസ്മരണീയമാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എവിടെക്കളിച്ചാലും ഹോം ടീമിനെക്കാള്‍ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒറ്റ കാരണമെ ഉള്ളൂ. നായകന്‍ എം എസ് ധോണിയുടെ സാന്നിധ്യം.മുംബൈയിലും ബാംഗ്ലൂരും ഇന്നലെ കൊല്‍ക്കത്തയിലുമെല്ലാം ധോണിക്കായി ആര്‍ത്തുവിളിക്കാനും സ്റ്റേഡിയം മഞ്ഞക്കടലാക്കാനും ആയിരങ്ങളാണ് എത്തിയത്.
ഔദ്യോഗികമാി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെന്നൈയില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കുകയാണ് തന്‍റെ ആഗ്രഹമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ വ്യക്തമാക്കിയ ധോണിയുടെ ഐപിഎല്ലിലെ അവസാന സീസണായിരിക്കും ഇതാണെന്നാണ് വിലയിരുന്നത്. 41കാരനായ ധോണി അടുത്ത സീസണിലും ടീമിനായി കളിക്കുമെന്ന് ടീം അംഗങ്ങള്‍ സൂചന നല്‍കുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ തുടരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ആരാകും ധോണിക്ക് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഇനി നയിക്കുക എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. രവീന്ദ്ര ജഡേജയെ കഴിഞ്ഞ സീസണില്‍ പരീക്ഷിച്ച് പരാജയപ്പെട്ടതിനാല്‍ ബെന്‍ സ്റ്റോക്സിനെയാണ് സീസണിന്‍റെ തുടക്കത്തില്‍ പലരും ധോണിയുടെ പകരക്കാരനായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പരിക്കും ഫോമില്ലായ്മയും മൂലം പാടുപെടുന്ന സ്റ്റോക്സ് ചെന്നൈ നായകനാകാന്‍ സാധ്യത കുറവാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആരാകും ചെന്നൈയുടെ അടുത്ത നായകനെന്ന് പ്രവചിക്കുകയാണ് പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം.
മുന്നിലുള്ളത് അഞ്ച് കളികള്‍, പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇനി മരണപ്പോരാട്ടം
സീസണൊടുവില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ അജിങ്ക്യാ രഹാനെയെ ചെന്നൈ നായകനായി തെരഞ്ഞെടുക്കണമെന്ന് അക്രം പറഞ്ഞു. ചെന്നൈ കഴിഞ്ഞ സീസണില്‍ ജഡേജയെ ക്യാപ്റ്റനായി പരീക്ഷിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍റെ ഉത്തരവാദിത്തം തന്‍റെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് ജഡേജ തെളിയിച്ചു. അതിനുശേഷം അവര്‍ക്ക് വീണ്ടും ധോണിയെ ക്യാപ്റ്റനാക്കേണ്ടിവന്നു. എന്നാല്‍ സീസണൊടുവില്‍ ധോണി വിരമിച്ചാല്‍ അജിങ്ക്യാ രഹാനെയെക്കാള്‍ മികച്ചൊരു ക്യാപ്റ്റനെ അവര്‍ക്ക് ലഭിക്കാനില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യന്‍ താരമെന്നതും രഹാനെയെ തെരഞ്ഞെടുക്കാന്‍ കാരണമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ആ നാട്ടുകാരെ ക്യാ്പറ്റനാക്കുന്നതാണ് ഏറ്റവും ഉചിതം.
വിദേശ കളിക്കാരെ ക്യാപ്റ്റനാക്കിയാല്ഡ അവര്‍ക്ക് പലപ്പോഴും ടീമിലെ കളിക്കാരുടെ പേരുപോലും ഓര്‍മ കാണില്ല. പിന്നെ എങ്ങനെയാണ് അവര്‍ ടീമിനെ നയിക്കുന്നത്. അതുകൊണ്ട് ധോണി കളി മതിയാക്കിയാല്‍ രഹാനെയെക്കാള്‍ മികച്ച നായകനെ അവര്‍ക്ക് കിട്ടാനില്ലെന്നാണ് എനിക്ക് തോന്നുന്നതെന്നും അക്രം സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.
സീസണില്‍ ചെന്നൈക്കായി തകര്‍ത്തടിക്കുന്ന രഹാനെ ആറ് ഇന്നിംഗ്സുകളില്‍ 189.83 സ്ട്രൈക്ക് റേറ്റില്‍ 224 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഈ സീസണില്‍ കുറഞ്ഞത് 100 പന്തങ്കിലും നേരിട്ടവരില്‍ മികച്ച പ്രഹരശേഷിയുള്ള രണ്ടാമത്തെ ബാറ്ററാണ് രഹാനെ.