ഏറ്റുമുട്ടി കിംഗ് കോലിയും ശിഷ്യൻ മുഹമ്മദ് സിറാജും! ആദ്യം കിംഗ് ഒന്ന് പകച്ചു, പിന്നെ കണ്ടത് കിടിലൻ ഷോ; വീഡിയോ

നെറ്റ്സില്‍ കോലിക്കെതിരെ പന്തെറിഞ്ഞ സിറാജ്, രണ്ട് വട്ടം കിംഗിനെ ഞെട്ടിച്ചു. തലയാട്ടി കൊണ്ട് സിറാജിന്‍റെ ബൗളിംഗിനെ കോലി സമ്മതിച്ചു കൊടുത്തു

virat kohli unreal comeback after getting beaten twice by Mohammed Siraj in nets watch video btb

ബംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തിന് മുമ്പുള്ള പരിശീലന സെഷനില്‍ ഏറ്റുമുട്ടി വിരാട് കോലിയും മുഹമ്മദ് സിറാജും. ഈ സീസണില്‍ 13 വിക്കറ്റുകളുമായി ഏറ്റവും മികച്ച ഫോമിലാണ് സിറാജ്. നാല് അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 279 റണ്‍സുമായി കോലിയും ഉജ്വല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോള്‍ ഇരുവരും തമ്മില്‍ പരിശീലന സെഷനില്‍ ഏറ്റുമുട്ടിയതിന്‍റെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

നെറ്റ്സില്‍ കോലിക്കെതിരെ പന്തെറിഞ്ഞ സിറാജ്, രണ്ട് വട്ടം കിംഗിനെ ഞെട്ടിച്ചു. തലയാട്ടി കൊണ്ട് സിറാജിന്‍റെ ബൗളിംഗ് കോലി സമ്മതിച്ചു കൊടുത്തു. പിന്നാലെ കിടിലൻ ഷോട്ടുകളുമായി കോലി തന്നെ ക്ലാസ് തെളിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി 20 ലോകകപ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ തന്‍റെ സൂപ്പര്‍ ഷോട്ടും കോലി പരീക്ഷിച്ചു. അതേസമയം, ആദ്യ കളിയില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ തകര്‍ന്നതിന് മറുപടി കൊടുക്കാനാണ് ആര്‍സിബി ലക്ഷ്യമിടുന്നത്.

തോൽവി ശീലമാക്കിയ കൊൽക്കത്തയും സ്ഥിരത പുലർത്താനാവാത്ത ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുമ്പോള്‍ നേരിയ മുന്‍തൂക്കം ബാംഗ്ലൂരിന് തന്നെയാണ്. എട്ടാം റൗണ്ട് മത്സരത്തിനിറങ്ങുമ്പോൾ ഇരുടീമിനും ആശങ്കയാണ് കൂടുതൽ. റിങ്കു സിംഗിന്‍റെ അവിശ്വസനീയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ഗുജറാത്തിനെ തോൽപിച്ചതിന് ശേഷം ഇറങ്ങിയ നാല് കളിയിലും കൊൽക്കത്ത തോറ്റു. ഏഴ് കളിയിൽ അഞ്ച് വ്യത്യസ്ത ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിച്ചിട്ടും രക്ഷയില്ല. മുൻനിര ബാറ്റർമാരുടെ മെല്ലപ്പോക്കിനൊപ്പം പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നഷ്ടമായതും കൊൽക്കത്തയ്ക്കാണ്. 17 വിക്കറ്റാണ് പവര്‍ പ്ലേയില്‍ മാത്രം കൊല്‍ക്കത്തക്ക് ഇതുവരെ നഷ്ടമായത്. റണ്‍ റേറ്റാകട്ടെ 7.80 മാത്രവും.

ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ കൊല്‍ക്കത്ത എട്ട് വിദേശ കളിക്കാരെയും പരീക്ഷിച്ചു കഴിഞ്ഞു. അവസാന രണ്ടുകളിയും ജയിച്ചെങ്കിലും വിരാട് കോലി, ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്‍വെൽ എന്നിവരെ അമിതമായി ആശ്രയിക്കുന്നു എന്നുള്ളതാണ് ആര്‍സിബിയുടെ പ്രശ്നം. പരിക്കിൽ നിന്ന് മുക്തനാവാത്തതിനാൽ ഡുപ്ലെസി ഇംപാക്ട് പ്ലെയറായി തുടരും, കോലി ക്യാപ്റ്റനായും. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും നന്നായി പന്തെറിയുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനാവുന്നില്ല.

'ഒറ്റയടിക്ക് ഏഴോ എട്ടോ കിലോ കുറഞ്ഞു', യഷ് ദയാലിന്‍റെ അവസ്ഥയിൽ വേദനിച്ച് ആരാധക‍ർ; സീസണിൽ ഇനി കളിക്കില്ല?

Latest Videos
Follow Us:
Download App:
  • android
  • ios