ചെന്നൈക്കെതിരായ മത്സരത്തിലെ ആവേശപ്രകടനം, കോലിയുടെ ചെവിക്ക് പിടിച്ച് ബിസിസിഐ; പിഴ ശിക്ഷ

ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടില്‍ ചെന്നൈ താരമായ ശിവം ദുബെ പുറത്തായപ്പോള്‍ പുറത്തെടുത്ത അമിതാവേശത്തിനാണ് പിഴയെന്നാണ് സൂചന. 27 പന്തില്‍ 52 റണ്‍സടിച്ച ദുബെ രണ്ട് ഫോറും അഞ്ച് സിക്സും പറത്തിയിരുന്നു.

Virat Kohli slaps hefty fine for breaching code of conduct against CSK gkc

ബെംഗലൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആവേശപ്പോരാട്ടത്തിനിടയിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ആര്‍സിബി താരം വിരാട് കോലിക്ക് പിഴ ശിക്ഷ. മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച കോലി ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍-1 കുറ്റം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തുന്നതായി മാച്ച് റഫറി വ്യക്തമാക്കി.

എന്നാല്‍ വിരാട് കോലി ചെയ്ത കുറ്റമെന്താണെന്ന് പിഴ വിധിച്ചുകൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടില്‍ ചെന്നൈ താരമായ ശിവം ദുബെ പുറത്തായപ്പോള്‍ പുറത്തെടുത്ത അമിതാവേശത്തിനാണ് പിഴയെന്നാണ് സൂചന. 27 പന്തില്‍ 52 റണ്‍സടിച്ച ദുബെ രണ്ട് ഫോറും അഞ്ച് സിക്സും പറത്തിയിരുന്നു.

ശിവം ദുബെയും ഡെവോണ്‍ കോണ്‍വെയും തമ്മിലുള്ള 80 റണ്‍സ് കൂട്ടുകെട്ടാണ് ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. പത്താം ഓവറില്‍ സ്കോര്‍ 90ല്‍ നില്‍ക്കെ ഒത്തു ചേര്‍ന്ന ഇരുവരും ചേര്‍ന്ന് ആറോവറിലാണ് 80 റണ്‍സടിച്ചുകൂട്ടിയത്.

ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം! വിജയത്തിനിടയിലും ഫാഫ്- മാക്‌സ്‌വെല്‍ സഖ്യത്തെ പ്രശംസകൊണ്ട് മൂടി ധോണി

കോണ്‍വെ 45 പന്തില്‍ 83 റണ്‍സെടുത്ത് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു വെയ്ന്‍ പാര്‍ണലിന്‍റെ പന്തില്‍ ശിവം ദുബെയെ മുഹമ്മദ് സിറാജ് ബൗണ്ടറിയില്‍ പിടി കൂടിയത്. ഈ സമയം ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി സിറാജ് ക്യാച്ച് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആവേശത്തില്‍ കാണികളെ നോക്കി മുഷ്ടിചുരുട്ടി ആവേശം കാണിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സടിച്ചപ്പോള്‍ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 218 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിരാട് കോലി നാലു പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായി.

Latest Videos
Follow Us:
Download App:
  • android
  • ios