ഈ തോല്‍വി ഞങ്ങള്‍ അര്‍ഹിച്ചിരുന്നു, വിമര്‍ശനവുമായി വിരാട് കോലി

വിക്കറ്റ് വീഴേണ്ട പന്തുകളിലല്ല ഞങ്ങള്‍ പുറത്തായത്. പക്ഷെ ഞങ്ങള്‍ അടിച്ചതെല്ലാം അവരുടെ ഫീല്‍ഡര്‍മാരുടെ കൈകളിലേക്കായിപ്പോയി. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഞാനും ലോംറോറും ചേര്‍ന്ന് മികച്ച കൂട്ടുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു.

Virat Kohli says RCB deserved to lose, not professional enoug gkc

ബെംഗലൂരു: ഐപിഎല്ലില്‍ തുടര്‍ ജയങ്ങള്‍ക്ക് ശേഷം ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയതില്‍ ടീം അംഗങ്ങളെ വിമര്‍ശിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. കൊല്‍ക്കത്തക്ക് ആര്‍സിബി വിജയം സമ്മാനിക്കുകയായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തോല്‍വി അര്‍ഹിച്ചിരുന്നു. കാരണം, പ്രഫഷണലായിട്ടല്ല ഞങ്ങള്‍ കളിച്ചത്. ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. പക്ഷെ, ഫീല്‍ഡിംഗ് നിലവാരമുള്ളതായിരുന്നില്ല. ഞങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകള്‍ കാരണം അവര്‍ക്ക് റണ്‍സേറെ ലഭിച്ചു. രണ്ട് നിര്‍ണായക ക്യാച്ചുകള്‍ ഞങ്ങള്‍ കൈവിട്ടു. അതുവഴി 25-30 റണ്‍സ് അധികം നേടാന്‍ അവര്‍ക്കായി. ബാറ്റിംഗില്‍ ഞങ്ങള്‍ നല്ല രീതിയിലാണ് തുടങ്ങിയത്. പക്ഷെ പിന്നീട് നാലോ അഞ്ചോ അനായാസ പുറത്താകലിലൂടെ ഞങ്ങള്‍ തോല്‍വി ചോദിച്ചുവാങ്ങി.

വിക്കറ്റ് വീഴേണ്ട പന്തുകളിലല്ല ഞങ്ങള്‍ പുറത്തായത്. പക്ഷെ ഞങ്ങള്‍ അടിച്ചതെല്ലാം അവരുടെ ഫീല്‍ഡര്‍മാരുടെ കൈകളിലേക്കായിപ്പോയി. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഞാനും ലോംറോറും ചേര്‍ന്ന് മികച്ച കൂട്ടുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അന്തിമ ഫലത്തില്‍ ഒരു മികച്ച കൂട്ടുകെട്ടിന്‍റെ കൂടെ കുറവ് ഞങ്ങളുടെ ഇന്നിംഗ്സിലുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നു. ഈ തോല്‍വിയില്‍ തളരില്ലെന്നും വരാനാരിക്കുന്ന എവേ മത്സരങ്ങളില്‍ ജയിച്ച് ശക്തമായി തിരിച്ചുവരുമെന്നും കോലി പറഞ്ഞു. മത്സരത്തില്‍ 37 പന്തില്‍ 54 റണ്‍സടിച്ച കോലി ആര്‍സിബിയുടെ ടോപ് സ്കോററായെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഏഴ് പന്തില്‍ 17 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസി തുടക്കത്തിലെ മടങ്ങിയതും ആര്‍സിബിക്ക് തിരിച്ചടിയായി.

റിയാന്‍ പരാഗ് തിരിച്ചെത്തുമോ?; ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ സാധ്യതാ ഇലവന്‍

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ചപ്പോള്‍ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സുയാഷ് ശര്‍മയും ആന്ദ്രെ റസലും ചേര്‍ന്നാണ് ആര്‍സിബിയെ എറിഞ്ഞിട്ടത്. തിങ്കളാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണ് ആര്‍ സിബിയുടെ അടുത്ത മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios