സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് മറികടക്കുന്ന ദിവസം വരും! അന്ന് ഞാന്‍... വരാനിരിക്കുന്ന നിമിഷത്തെ കുറിച്ച് കോലി

നാലാമതൊന്ന് കൂടി നേടിയാല്‍ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന നേട്ടം കോലിക്ക് സ്വന്തമാവും. 274 ഏകദിനത്തില്‍ 34 കാരനായ കോലിക്കിപ്പോള്‍ 46 സെഞ്ച്വറിയുണ്ട്.

Virat Kohli records created by Sachin Tendulkar in odi and more saa

ജയ്പൂര്‍: സെഞ്ച്വറികളുടെ തമ്പുരാനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിനത്തില്‍ മൂന്നക്കം കണ്ടത് 49 തവണയാണ്. ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ച്വറി കുറിക്കപ്പെട്ടതും സച്ചിന്റെ പേരിനൊപ്പം. 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും അടിച്ചുകൂട്ടി.  സെഞ്ച്വറികളില്‍ സച്ചിന്റെ റെക്കോര്‍ഡ് ആരും തകര്‍ക്കില്ലെന്നായിരുന്നു മിക്കവരും കരുതിയത്. എന്നാല്‍ ഏകദിന സെഞ്ച്വറി നേട്ടത്തില്‍ സച്ചിനൊപ്പമെത്താന്‍ കോലിക്ക് മൂന്ന് സെഞ്ച്വറികൂടി മതി. 

നാലാമതൊന്ന് കൂടി നേടിയാല്‍ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന നേട്ടം കോലിക്ക് സ്വന്തമാവും. 274 ഏകദിനത്തില്‍ 34 കാരനായ കോലിക്കിപ്പോള്‍ 46 സെഞ്ച്വറിയുണ്ട്. സച്ചിന്റെ മറികടക്കുന്ന നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ കോലി. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുന്നത് വൈകാരിക നിമിഷം ആയിരിക്കുമെന്നാണ് കോലി. പറയുന്നത്. ''ബാല്യത്തിലെ റോള്‍ മോഡലായിരുന്ന സച്ചിനൊപ്പം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. സെഞ്ച്വറിനേട്ടത്തില്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുന്നത് തന്റെ കരിയറിലെ ഏറ്റവും വൈകാരിക നിമിഷമായിക്കും.'' കോലി പറഞ്ഞു. 

സ്‌കൂള്‍വിദ്യാഭ്യാസ കാലത്ത് പഠനത്തെക്കാള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ വൈസ് പ്രിന്‍സിപ്പാള്‍ നല്‍കിയ ഉപദേശവും പിന്തുണയും ജീവിതത്തില്‍ നിര്‍ണായകമായെന്നും കോലി പറഞ്ഞു. അതേസമയം, നാളെ ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് വിരാട് കോലിയുടെ ആര്‍സിബി. നിലവില്‍ പത്ത് പോയിന്റുമായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് പിന്നില്‍ ആറാം സ്ഥാനത്താണ് ആര്‍സിബി. 

മുംബൈ ഇന്ത്യന്‍സിനെതിരെ സിക്‌സ് പൂരം! ഗില്‍ക്രിസ്റ്റും ജയസൂര്യയും അടങ്ങുന്ന എലൈറ്റ് പട്ടികയില്‍ റാഷിദ് ഖാനും

രാജസ്ഥാന്‍- ആര്‍സിബി മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആദ്യ നാലിലെ ഏകദേശ ചിത്രം നല്‍കുന്ന മത്സരം കൂടിയാണിത്. ആര്‍സിബി തോറ്റാല്‍ പുറത്താകുമെന്നുള്ള അവസ്ഥായാകും. രാജസ്ഥാനും ജയത്തെ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള രണ്ട് മത്സങ്ങള്‍ ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് എന്തെങ്കിലും പ്രതീക്ഷയുള്ളു. ആര്‍സിബിക്കും അങ്ങനെതന്നെ. 

 

Latest Videos
Follow Us:
Download App:
  • android
  • ios