ജയം മാത്രം പോരാ, കോലിക്ക് വളരെയധികം ശ്രദ്ധിക്കണം; അല്ലെങ്കില്‍ കാത്തിരിക്കുന്നത് വിലക്ക്, ആരാധകർക്ക് ആശങ്ക

മൂന്നാം വട്ടം ഈ പിഴ വന്നാല്‍ 30 ലക്ഷമായി പിഴത്തുക ഉയരും. ഒപ്പം നായകന് ഒരു മത്സരത്തിലെ വിലക്കും ലഭിക്കും.

virat kohli on the verge of one match ban btb

ബംഗളുരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിന് ഇറങ്ങുമ്പോള്‍ വിരാട് കോലി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഓവര്‍ നിരക്കിന്‍റെ കാര്യത്തില്‍. ഒരു മത്സരത്തില്‍ വിലക്ക് വരെ കിട്ടിയേക്കുന്ന സാഹചര്യത്തിലാണ് ആര്‍സിബി ടീമിന്‍റെ നായകനുള്ളത്. കുറഞ്ഞ ഓവര്‍ നിരക്കാണ് കോലിക്ക് ഭീഷണിയായിട്ടുള്ളത്. ആദ്യം പിഴവ് വരുമ്പോള്‍ 12 ലക്ഷം രൂപയാണ് പിഴ വരുന്നത്. വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ 24 ലക്ഷമാകും. ഇതിനൊപ്പം ടീമിലെ 10 താരങ്ങള്‍ക്കും പിഴയുണ്ടാകും.

ആറ് ലക്ഷം അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമാണ് ടീം അംഗങ്ങള്‍ക്ക് പിഴ വരുക. മൂന്നാം വട്ടം ഈ പിഴ വന്നാല്‍ 30 ലക്ഷമായി പിഴത്തുക ഉയരും. ഒപ്പം നായകന് ഒരു മത്സരത്തിലെ വിലക്കും ലഭിക്കും. ഇത്തരത്തില്‍ ആര്‍സിബി ടീം രണ്ട് വട്ടം പിഴവ് വരുത്തിക്കഴിഞ്ഞു. ഏറ്റുവുമൊടുവില്‍ . റോയല്‍സിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് ബാംഗ്ലൂര്‍ എറിഞ്ഞിരുന്നത്. ഇതോടെ കോലിക്ക് 24 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയായി വിധിച്ചത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തെറ്റ് ആവര്‍ത്തിച്ചതോടെയാണ് കോലിക്ക് പിഴ കൂട്ടിയത്. ഇന്നും പിഴവ് വന്നാല്‍ പിഴത്തുക 30 ലക്ഷമായി പിഴത്തുക ഉയരും. ഒപ്പം നായകന് ഒരു മത്സരത്തിലെ വിലക്കും ലഭിക്കും  സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിനെ മെല്ലെപ്പോക്കിന് 12 ലക്ഷം രൂപയാണ് വാര്‍ണര്‍ പിഴയൊടുക്കേണ്ടി വന്നത്.

ഈ സീസണില്‍ ഡല്‍ഹി ടീം ആദ്യമായാണ് ഓവര്‍ നിരക്കില്‍ വേഗക്കുറവ് കാട്ടിയത്. അതിനാലാണ് പിഴ ശിക്ഷ 12 ലക്ഷത്തില്‍ ഒതുങ്ങിയത്. വീണ്ടും ഓവര്‍ നിരക്കില്‍ വീഴ്‌ച്ച വരുത്തിയാല്‍ പിഴ ഉയരും. മുമ്പ് ഫാഫ് ഡുപ്ലസിസ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും സമാനമായി പിഴ വന്നിരുന്നു. മത്സര വിലക്ക് ക്യാപ്റ്റന്മാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ടീമിലെ തന്നെ ഏറ്റവും മികച്ച താരമാണ് ഓരോ ടീമിലെയും ക്യാപ്റ്റന്മാര്‍.

'ഒറ്റയടിക്ക് ഏഴോ എട്ടോ കിലോ കുറഞ്ഞു', യഷ് ദയാലിന്‍റെ അവസ്ഥയിൽ വേദനിച്ച് ആരാധക‍ർ; സീസണിൽ ഇനി കളിക്കില്ല?

Latest Videos
Follow Us:
Download App:
  • android
  • ios