കോലി രണ്ടും കല്‍പ്പിച്ച് തന്നെ; പിഴ ചുമത്തിയതിൽ കടുത്ത നിരാശ, ബിസിസിഐക്ക് കത്തെഴുതിയതായി റിപ്പോർട്ട്

ഐപിഎല്‍ ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ സീസണിലെ പ്രതിഫലം അനുസരിച്ച് കോലിക്ക് 1.07 കോടി രൂപയും ഗംഭീറിന് 25 ലക്ഷവും നവീന് 1.8 ലക്ഷവു പിഴയായി ഒടുക്കേണ്ടിവരുമെന്നായിരുന്നു വാര്‍ത്തകള്‍

virat kohli exclusive letter to bcci explaining his altercation with Gautam Gambhir and Naveen-ul-Haq btb

ദില്ലി: ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെയുള്ള മത്സരത്തിന് ശേഷം നടന്ന അവസാധാരണ സംഭവങ്ങളെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ അവസാനിക്കുന്നില്ല. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ വിരാട് കോലിക്കും ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനും ലഖ്നൗ മെന്‍ററായ ഗൗതം ഗംഭീറിനും ബിസിസിഐ മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയിരുന്നു.

ഐപിഎല്‍ ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ സീസണിലെ പ്രതിഫലം അനുസരിച്ച് കോലിക്ക് 1.07 കോടി രൂപയും ഗംഭീറിന് 25 ലക്ഷവും നവീന് 1.8 ലക്ഷവു പിഴയായി ഒടുക്കേണ്ടിവരുമെന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ കടുത്ത നിരാശ വ്യക്തമാക്കി കോലി ബിസിസിഐ അധികൃതര്‍ക്ക് കത്ത് എഴുതിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും പിഴ ചുമത്താൻ താൻ നവീൻ ഉൾ ഹഖിനെയോ ഗംഭീറിനെയോ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്.

മത്സരശേഷം നടന്ന സംഭവങ്ങള്‍ കോലി വിശദീകരിക്കുകയും ചെയ്തു. അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനോടും കൂടെ ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയോടും വിരാട് കോലി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കോലിക്ക് മറുടിയുമായി അമിത് മിശ്ര എത്തിയപ്പോള്‍ അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി രോഷാകുലനായി പ്രതികരിച്ചു.

ഇതിന് നവീന്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. നവീനിന്‍റെ ഭാഗത്തു നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു കോലി ദേഷ്യപ്പടുന്നതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. കോലിയുടെ വാക്കുകള്‍ കേട്ടതോടെ ഹസ്തതദാനത്തിനായി അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടെന്ന് കൈ എടുത്തുമാറ്റി.

അതിനുശേഷം ലഖ്നൗ താരം കെയ്ല്‍ മയേഴ്സ് കോലിയുമായി സംസാരിക്കുന്നതിനിടെ ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീര്‍ കോലിക്ക് അടുത്തെത്തി മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം കോലിയും ഗംഭീറും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയും ചെയ്യുകയായിരുന്നു. 

'ഇത്രയും ഗതിക്കെട്ട ടീമുണ്ടോ, സഞ്ജുവിന്‍റെ അവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നു'; പടിക്കലിനും പരാഗിനും ട്രോള്‍ മഴ

Latest Videos
Follow Us:
Download App:
  • android
  • ios