ഒരുവശത്ത് ഗുജറാത്ത് ടൈറ്റന്‍സ്! ആദ്യ ക്വാളിഫയറില്‍ എതിര്‍വശത്താര്? ആര്‍ക്കും കളിക്കാം, എല്ലാം പ്രവചനാതീതം
ആദ്യ ക്വാളിഫയിറില്‍ ആരൊക്കെ ഏറ്റുമുട്ടുമെന്നുള്ളതാണ് പ്രധാന ചോദ്യം. ഒന്നും രണ്ടും സ്ഥാനക്കാരാണ് ആദ്യ ക്വാളിഫയറില്‍ നേര്‍ക്കുനേര്‍ വരേണ്ടത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഗുജറാത്തും ചെന്നൈയും നേര്‍ക്കുനേര്‍ വരാനാണ് സാധ്യത.
ലഖ്‌നൗ: പ്രവചനാതീതമാണ് ഇത്തവണത്തെ ഐപിഎല്‍. ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫ് സ്ഥാനമുറപ്പിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഡല്‍ഹി കാപിറ്റല്‍സിനും ഇനിയൊരു അവസരമില്ല. ശേഷിക്കുന്ന ഏഴ് ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യതകളുണ്ടെന്നാണ് വസ്തുത. 13 മത്സരങ്ങളില്‍ 18 പോയിന്റോടെയാണ് ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചത്. 18 പോയിന്റുണ്ട് ഗുജറാത്തി. രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് 13 മത്സരങ്ങളില്‍ 15 പോയിന്റ്. ഇത്രയും തന്നെ പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്‍സ് മൂന്നാമതും 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തും.
ആദ്യ ക്വാളിഫയിറില്‍ ആരൊക്കെ ഏറ്റുമുട്ടുമെന്നുള്ളതാണ് പ്രധാന ചോദ്യം. ഒന്നും രണ്ടും സ്ഥാനക്കാരാണ് ആദ്യ ക്വാളിഫയറില്‍ നേര്‍ക്കുനേര്‍ വരേണ്ടത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഗുജറാത്തും ചെന്നൈയും നേര്‍ക്കുനേര്‍ വരാനാണ് സാധ്യത. എന്നാല്‍ ലഖ്‌നൗവിന് രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമുണ്ട്. ചെന്നൈ അവസാന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് തോല്‍ക്കുകയും ലഖ്‌നൗ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ജയിക്കുകയും ചെയ്താല്‍ ലഖ്‌നൗ കയറും. നേരത്തെ തിരിച്ചാണെങ്കില്‍ ചെന്നൈ രണ്ടാം സ്ഥാനത്ത് തുടരും. ഇനി രണ്ട് ടീമുകള്‍ ജയിച്ചാല്‍ നൈറ്റ് റണ്‍റേറ്റ് നോക്കേണ്ടി വരും. നിലവില്‍ ചെന്നൈക്കാണ് റണ്‍റേറ്റ് കൂടുതല്‍. ലഖ്‌നൗ പിന്നില്‍ തന്നെയുണ്ട്.
സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍; ഇനി ഇസെഡ് കാറ്റഗറി സുരക്ഷ
എന്നാല്‍ ഒരു തോല്‍വി ഇരു ടീമുകള്‍ക്കും പുറത്തേക്കുള്ള വഴിയും ഒരുക്കിയേക്കാം. ഇരുവരും തോല്‍ക്കുകയും മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്‌സും ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാല്‍ ആദ്യ ക്വാളിഫയറില്‍ മാറ്റം വരും. ചെന്നൈയും ലഖ്‌നൗവും പ്ലേ ഓഫ് കാണാതെ പുറത്താവും. എന്നാല്‍ പഞ്ചാബിന് നെറ്റ് റണ്‍റേറ്റ് തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ അവസാന മത്സരങ്ങള്‍ ജയിച്ചാല്‍ മുംബൈക്കും ആര്‍സിബിക്കും വലിയ സാധ്യതകളുണ്ട്. പഞ്ചാബ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കൂറ്റന്‍ ജയം ജയിക്കേണ്ടി വരും.
രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ കടക്കുക കടുപ്പമാണ്. അവസാന മത്സരം ജയിച്ചാല്‍ മാത്രം മതിയാവില്ല. മുംബൈ, ആര്‍സിബി, പഞ്ചാബ് എന്നീ ടീമുകള്‍ തോല്‍ക്കുകയും വേണം.