151, 152, 152 കി.മി; ലോക്കിയേ... ഇതാ വരുന്ന ജമ്മു എക്സ്പ്രസ്! ആവേശം കൊള്ളിച്ച് ഉമ്രാൻ മാലിക്കിന്‍റെ തീയുണ്ടകൾ

ഡല്‍ഹിക്കെതിരെയുള്ള മത്സരത്തിലെ 14-ാം ഓവറിലാണ് ഉമ്രാൻ എക്സ്പ്രസ് ടോപ് സ്പീഡില്‍ എത്തിയത്. ഈ സീസണിലെ താരത്തിന്‍റെ ഏറ്റവും മികച്ച ഓവറും ഇത് തന്നെയായിരുന്നു

umran malik top speed over against delhi capitals btb

ഹൈദരാബാദ്: ഐപിഎല്ലില്‍ വീണ്ടും അമ്പരിപ്പിക്കുന്ന വേഗവുമായി ശ്രദ്ധിക്കപ്പെട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഇന്ത്യൻ താരം ഉമ്രാൻ മാലിക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയുള്ള മത്സരത്തില്‍ ഒരോവറില്‍ മൂന്ന് വട്ടം 150 കി.മിയില്‍ അധികം വേഗത്തില്‍ എറിഞ്ഞുകൊണ്ടാണ് ഉമ്രാൻ മാലിക്ക് ആരാധകരെ ആവേശത്തിലാക്കിയത്. ഇത്തവണ ഐപിഎല്ലില്‍ ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ലെങ്കിലും വേഗം കൊണ്ട് ഉമ്രാൻ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഡല്‍ഹിക്കെതിരെയുള്ള മത്സരത്തിലെ 14-ാം ഓവറിലാണ് ഉമ്രാൻ എക്സ്പ്രസ് ടോപ് സ്പീഡില്‍ എത്തിയത്. ഈ സീസണിലെ താരത്തിന്‍റെ ഏറ്റവും മികച്ച ഓവറും ഇത് തന്നെയായിരുന്നു. താരത്തിന്‍റെ 151.8 കി.മിയില്‍ എത്തിയ ആദ്യ പന്തില്‍ അക്സര്‍ പട്ടേല്‍ ഒരു റണ്‍സ് നേടി. രണ്ടാമത്തെ പന്തിന്‍റെ വേഗം 152.4 കി.മിയായിരുന്നു. മനീഷ് പാണ്ഡയെക്ക് ഫോര്‍ നേടാൻ സാധിച്ചു. നാലാമത്തെ പന്തും 151.8 കി.മി വേഗത്തിലെത്തിയപ്പോള്‍ അക്സറിന് സിംഗിള്‍ നേടാനെ സാധിച്ചുള്ളൂ.

അതേസമയം, കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസൻ ആണ് ഈ സീസണില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞിട്ടുള്ളത്. 154.1 കി.മി വേഗത്തില്‍ എറിയാൻ താരത്തിന് സാധിച്ചിരുന്നു. ഇന്ത്യൻ ഷൊയ്ബ് അക്തര്‍ എന്ന് നിരവധി പേരാണ് ഉമ്രാനെ വിളിക്കുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ള ഉമ്രാൻ മാലിക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അനായാസം മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് കഴിയുന്നുവെന്നുള്ളതാണ് പ്രത്യേകത. ഐപിഎല്ലിലെ പ്രകടനം താരത്തിന് നേരത്തെ ഇന്ത്യന്‍ ടീമിലും അവസരം ഒരുക്കികൊടുത്തിരുന്നു.

അതേസമയം, ഐപിഎല്ലില്‍ സീസണിലെ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് റണ്‍സിന്‍റെ വിജയമാണ് നേടിയത്. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 137 എടുക്കാനേ കഴിഞ്ഞുള്ളൂ. സീസണില്‍ ഡല്‍ഹി ടീമിന്‍റെ രണ്ടാം ജയമാണിത്. അവസാന ഓവറില്‍ 12 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ മുകേഷ് കുമാറാണ് ഡല്‍ഹിയെ ജയിപ്പിച്ചത്. ക്യാപിറ്റല്‍സിനായി നോർക്യയും അക്സറും രണ്ട് വീതവും ഇഷാന്തും കുല്‍ദീപും ഓരോ വിക്കറ്റും സ്വന്തമാക്കി. 

ഓടിയെത്തി കാലില്‍ തൊട്ട് ഐപിഎല്‍ ഇതിഹാസം! ആദ്യം അമ്പരന്ന് ഭുവി, പിന്നാലെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു, വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios