മോശം സ്ട്രൈക്ക് റേറ്റില്‍ രാഹുലിനെയും മറികടന്ന് രണ്ട് താരങ്ങള്‍, രണ്ടുപേരും ഇന്ത്യക്കാര്‍; ഒരാള്‍ മലയാളി

മോശം സ്ട്രൈക്ക് റേറ്റില്‍ രാഹുലിന് മുന്നിലുള്ള മറ്റൊരു ബാറ്ററ്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍. സീസണില്‍ ഇതുവരെ 117 റണ്‍സടിച്ച ദേവ്ദത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 109.70 ആണ്, ശരാശരി 23.40.

top 5 batters with worst strike rate in this IPL season gkc

ലഖ്നൗ: ഐപിഎല്ലില്‍ ബാറ്റിംഗിലെ മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് കെ എല്‍ രാഹുല്‍. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 ഓവര്‍ ക്രിസിലുണ്ടായിട്ടും അര്‍ധസെഞ്ചുറി നേടിയിട്ടും രാഹുലിന് ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഇതോടെ ഈ ഐപിഎല്ലിലെ ഏറ്റവും മോശം സ്ട്രൈക്ക് റൈറ്റ്  രാഹുലിന്‍റെ പേരിലാണെന്ന് ആരാധകര്‍ കരുതിയെങ്കില്‍ തെറ്റി.

രാഹുലിനെയും കടത്തിവെട്ടുന്ന മോശം സ്ട്രൈക്ക് റേറ്റുള്ള രണ്ട് താരങ്ങള്‍ കൂടിയുണ്ട് ഇത്തവണ. രണ്ടുപേരും ഇന്ത്യന്‍ താരങ്ങളാണ് എന്നതാണ് രസകരം. ഐപിഎല്ലില്‍ കുറഞ്ഞത് 100 പന്തെങ്കിലും കളിച്ച ബാറ്റര്‍മാരില്‍ ഇത്തവണ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റുള്ള ബാറ്റര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മായങ്ക് അഗര്‍വാളാണ്. സീസണില്‍ ഇതുവരെ 120 റണ്‍സടിച്ച മായങ്കിന്‍റെ സ്ര്ടൈക്ക് റേറ്റ് 106.48 മാത്രമാണ്. ശരാശരിയാകട്ടെ 20ഉം.

മുംബൈയെ വീഴ്ത്തിയ മരണ യോര്‍ക്കര്‍; അര്‍ഷ്ദീപ് എറിഞ്ഞൊടിച്ചത് 24 ലക്ഷം രൂപയുടെ സ്റ്റംപുകള്‍

മോശം സ്ട്രൈക്ക് റേറ്റില്‍ രാഹുലിന് മുന്നിലുള്ള മറ്റൊരു ബാറ്ററ്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍. സീസണില്‍ ഇതുവരെ 117 റണ്‍സടിച്ച ദേവ്ദത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 109.70 ആണ്, ശരാശരി 23.40.

സീസണില്‍ ഇതുവരെ 274 റണ്‍സടിച്ച  കെ എല്‍ രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് 113.91 ഉം ശരാശരി 39.14 ഉം ആണ്. രാഹുല്‍ ത്രിപാഠിയാണ് നാലാം സ്ഥാനത്ത്. 149 റണ്‍സടിച്ച ത്രിപാഠിയുടെ സ്ട്രൈക്ക് റേറ്റ് 119.83 ആണ്. ശരാശരിയാകട്ടെ 29.80. അഞ്ചാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ആണ്. 304 റണ്‍സടിച്ചെങ്കിലും വാര്‍ണറുടെ പ്രഹരശേഷി 12076 ഉം ശരാശരി 50.66 ഉം ആണ്.

Latest Videos
Follow Us:
Download App:
  • android
  • ios