'സല്‍സ ശാപം' പോലെ വിടാതെ പിന്തുടരുന്ന 'തിലക് ശാപം'; തിരിച്ചെത്തുമോ അര്‍ഷാ! കൊതിച്ചിടുന്നൊരു വിക്കറ്റ്...

3.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപിന് ഒരു വിക്കറ്റ് മാത്രമാണ് അന്ന് വീഴ്ത്താനായത്. അര്‍ഷ്ദീപിന്‍റെ പത്തൊമ്പതാം ഓവറില്‍ സിക്സും ഫോറും സിക്സും പറത്തിയാണ് മുംബൈ താരം തിലക് വര്‍മ ടീമിന് ജയം സമ്മാനിച്ചത്.

tilak varma revenge worst performance from arshdeep singh after that no wicket btb

മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും തമ്മില്‍ അവസാനം നടന്ന പോരാട്ടത്തില്‍ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണ് പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ് കാഴ്ചവെച്ചത്. 3.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപിന് ഒരു വിക്കറ്റ് മാത്രമാണ് അന്ന് വീഴ്ത്താനായത്. അര്‍ഷ്ദീപിന്‍റെ പത്തൊമ്പതാം ഓവറില്‍ സിക്സും ഫോറും സിക്സും പറത്തിയാണ് മുംബൈ താരം തിലക് വര്‍മ ടീമിന് ജയം സമ്മാനിച്ചത്.

ഇതില്‍ വിജയ സിക്സ് 102 മീറ്റര്‍ ദൂരത്തേക്കാണ് തിലക് പറപ്പിച്ചത്. സീസണില്‍ ആദ്യം ഇരു ടീമുകളും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 214 റണ്‍സടിച്ചിരുന്നു. അന്ന് അവസാനം വരെ വിജയപ്രതീക്ഷ ഉയര്‍ത്തിയ മുംബൈ അര്‍ഷ്ദീപിന്‍റെ ഡെത്ത് ഓവര്‍ യോര്‍ക്കറുകള്‍ക്ക് മുമ്പിലാണ് 201 റണ്‍സില്‍ വീണത്. തിലക് വര്‍മയെയയും നെഹാല്‍ വധേരയെയും മരണയോര്‍ക്കറില്‍ വീഴ്ത്തിയ അര്‍ഷ്ദീപ് ഇരുവരുടെയും മിഡില്‍ സ്റ്റംപൊടിക്കുകയും ചെയ്തിരുന്നു.

ഹാട്രിക്കിന് അടുത്തെത്തിയ അര്‍ഷ്ദീപ് നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയാണ് മുംബൈയുടെ കഥ കഴിച്ചത്. ഇതിനുള്ള കണക്കുവീട്ടലായിട്ടാണ് രണ്ടാമത് ഏറ്റുമുട്ടിയപ്പോള്‍ അര്‍ഷ്ദീപിനെ മുംബൈ ബാറ്റര്‍മാര്‍ തെരഞ്ഞുപിടിച്ച് അടിച്ചത്. ഇതിന്‍റെ ഞെട്ടലില്‍ നിന്ന് അര്‍ഷ്ദീപ് ഇതുവരെ മുക്തി നേടിയിട്ടില്ലെന്നാണ് പിന്നീടുള്ള പ്രകടനങ്ങള്‍ കാണിക്കുന്നത്. കെകെആറിനെതിരെ നാലോവറില്‍ 39 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപിന് വിക്കറ്റൊന്നും നേടാനായില്ല.

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ നാലോവറില്‍ 32 റണ്‍സാണ് താരം വാങ്ങിക്കൂട്ടിയത്. അപ്പോഴും വിക്കറ്റിന്‍റെ എണ്ണം പൂജ്യമായി തന്നെ അവസാനിച്ചു. പഞ്ചാബിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ബൗളറായ അര്‍ഷ്ദീപിന്‍റെ പെട്ടെന്നുണ്ടായ ഫോം ഇടിവ് ടീമിനെയും ബാധിക്കുമെന്നുറപ്പ്. പ്ലേ ഓഫ് സ്വപ്നം കണ്ട പഞ്ചാബ് വീണ്ടും ഇറങ്ങുമ്പോള്‍ വിക്കറ്റുകള്‍ കടപുഴക്കാനുള്ള ലക്ഷ്യവുമായാണ് താരം എത്തുകയെന്നത് ഉറപ്പ്. 

എങ്ങനെയെങ്കിലും ഒന്ന് കരകയറ്റി തരേണമേ..! നെഞ്ചിടിച്ച സമയത്ത് കണ്ണീരോടെ പ്രാര്‍ത്ഥിച്ച് ടീം ഉടമ, വൈറലായി വീഡിയോ

 

Latest Videos
Follow Us:
Download App:
  • android
  • ios