ഐപിഎല്ലില്‍ ആര്‍സിബി രാജസ്ഥാന് നല്‍കിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് പീറ്റേഴ്സണ്‍

ചാഹലിനെ കൈവിടാനുള്ള ആര്‍സിബിയുടെ തീരുമാനം ഐപിഎല്ലിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായിരുപന്നുവെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍.

They give One of The Greatest Gifts in IPL History Rajasthan Royals says Kevin Pietersen gkc

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ആറ് കളികളില്‍ 11 വിക്കറ്റുമായി റോയല്‍സ് താരം യുസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട്. ലഖ്നൗവിനെതിരായ മത്സരത്തിന് മുമ്പ് വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും ചാഹലിന്‍റെ തലയിലായിരുന്നു. 2022ലെ ഐപിഎല്‍ മെഗാ താരലേലത്തിലാണ് ചാഹല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിട്ട് രാജസ്ഥാന്‍ റോയല്‍സിലെത്തിയത്.

6.5 കോടി മുടക്കിയാണ് റോയല്‍സ് ചാഹലിനെ ടീമിലെടുത്തത്. ചാഹലും അശ്വിനും ചേര്‍ന്ന കൂട്ടുകെട്ട് രാജസ്ഥാനുവേണ്ടി മിന്നുന്ന പ്രകടനാണ് ഈ സീസണിലും പുറത്തെടുക്കുന്നത്. ഇതിനിടെ ചാഹലിനെ കൈവിടാനുള്ള ആര്‍സിബിയുടെ തീരുമാനം ഐപിഎല്ലിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായിരുപന്നുവെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ആര്‍സിബി റോയല്‍സിന് നല്‍കിയതെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

റോയല്‍സ് വെറുതെയല്ല ചാഹലിനെ 6.5 കോടി മുടക്കി ടീമിലെടുത്തത്. അവനെ എന്തുകൊണ്ടാണ് ബാംഗ്ലൂര്‍ കൈവിട്ടതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ആര്‍സിബിക്കായി എല്ലായപ്പോഴും വിക്കറ്റ് വീഴ്ത്താറുള്ള ചാഹല്‍ അവരെ എപ്പോഴും മത്സരത്തില്‍ നിലനിര്‍ത്തിയിരുന്നു. അവനിപ്പോള്‍ രാജസ്ഥാന്‍റെ പിങ്ക് ജേഴ്സി ധരിച്ചിറങ്ങുന്നുവെന്നത് അവിശ്വസനീയമാണ്. കാരണം, അവന്‍ ആര്‍സിബിയുടെ വിലമതിക്കാനാവാത്ത സ്വത്തായിരുന്നുവെന്നും പീറ്റേഴ്സണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കമന്‍ററിയില്‍ പറഞ്ഞു. ഐപിഎല്ലില്‍ ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നടന്ന മത്സരത്തില്‍ നാലോവറില്‍ 41 റണ്‍സ് വഴങ്ങിയ ചാഹലിന് വിക്കറ്റ് വീഴ്ത്താനായിരുന്നില്ല.

ജയിച്ചിട്ടും ചിരിക്കാനാവാതെ കെ എല്‍ രാഹുല്‍; ജയത്തിന് പിന്നാലെ ലക്ഷങ്ങള്‍ പിഴ

ഈ സീസണില്‍ ഇതുവരെ കളിച്ച ആറ് കളികളില്‍ 11 വിക്കറ്റെടുത്ത ചാഹല്‍ ഒരു തവണ നാലു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ഡ്വയിന്‍ ബ്രാവോയെ മറികടക്കാന്‍ ചാഹലിന് ഇനി ഏഴ് വിക്കറ്റ് കൂടി നേടിയാല്‍ മതി.

Latest Videos
Follow Us:
Download App:
  • android
  • ios