അവര്‍ പണമുണ്ടാക്കുന്നു, നമുക്കൊരു ഗുണവുമില്ല! ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിലക്കണമെന്ന് എംഎല്‍എ

തമിഴ്‌നാടിന്റെ ടീമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബ്രാന്‍ഡ് ചെയ്യപ്പെടുന്നതെന്നാണ്. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നുള്ളതാണ് പരാതി. ഇതുകൊണ്ടുതന്നെയാണ് ടീമിനെ ബാന്‍ ചെയ്യണമെന്ന് അദ്ദേഹം പറയുന്നതും

Tamil Nadu legislator demands ban Chennai Super Kings saa

ചെന്നൈ: ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാന്‍ ചെയ്യണമെന്ന ആവശ്യവുമായി ധര്‍മപുരി എംഎല്‍എ എസ്പി വെങ്കടേശ്വരന്‍. പാട്ടാളി മക്കള്‍ കക്ഷി നേതാവാണ് വെങ്കടേശ്വരന്‍. 2021 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടിയിരുന്നു. അതിലൊന്ന്, ധര്‍മപുരിയായിരുന്നു. അദ്ദേഹം പറയുന്നത്, തമിഴ്‌നാടിന്റെ ടീമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബ്രാന്‍ഡ് ചെയ്യപ്പെടുന്നതെന്നാണ്. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നുള്ളതാണ് പരാതി. ഇതുകൊണ്ടുതന്നെയാണ് ടീമിനെ ബാന്‍ ചെയ്യണമെന്ന് അദ്ദേഹം പറയുന്നതും.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''തമിഴ്‌നാട് ടീം എന്ന നിലയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബ്രാന്‍ഡ് ചെയ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്ത് നിന്നുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന് പോലുമില്ല. തമിഴ്‌നാട് ടീം എന്നുള്ള നിലയില്‍ പരസ്യം ചെയ്ത് ലാഭമുണ്ടാക്കുകയാണ് സിഎസ്‌കെ ചെയ്യുന്നത്. എന്നാല്‍ സംസ്ഥാനത്ത് നിന്നുള്ള കഴിവുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല.'' അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ സിമെന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് സിഎസകെയെ നയിക്കുന്നത്. നാല് തവണ ഐപിഎല്‍ കിരീടവും ചെന്നൈ സ്വന്തമാക്കിയിട്ടുണ്ട്. 

അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175  റണ്‍സാണ് നേടിയത്. 36 പന്തില്‍ 52 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഷിംറോണ്‍ ഹെറ്റ്മയേര്‍ (18 പന്തില്‍ 30), ആര്‍ അശ്വിന്‍ (22 പന്തില്‍ 30), ദേവ്ദത്ത് (26 പന്തില്‍ 38) മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈക്ക് വേണ്ടി ജഡേജയ്ക്ക് പുറമെ ആകാസ് സിംഗ്, തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തി. മൊയീന്‍ അലിക്ക് ഒരു വിക്കറ്റുണ്ട്. 

മറുപടി ബാറ്റിംഗില്‍ ചെന്നൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനാണ് സാധിച്ചത്. സന്ദീപ് ശര്‍മ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ 21 റണ്‍സായിരുന്നു ചെന്നൈയുടെ വിജയലക്ഷ്യം. ആ ഓവറില്‍ ധോണി രണ്ട് സിക്‌സ് നേടിയെങ്കിലും അവസാന പന്ത് പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് റണ്‍ കുറവായിരുന്നു ചെന്നൈയ്ക്ക്. 38 പന്തില്‍ 50 റണ്‍സെടുത്ത കോണ്‍വെയാണ് ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (19 പന്തില്‍ 31) തിളങ്ങി. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

എണ്ണാന്‍ പറ്റുമെങ്കില്‍ എണ്ണിക്കോ സഞ്ജുവിന്‍റെ നോ-ലുക്ക് സിക്‌സുകള്‍- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios