'22 -ലധികം കളിക്കാര്‍ കളിക്കുന്നു, ഞങ്ങള്‍ 2423 കോണ്ടം വിറ്റു'; ഐപിഎല്‍ മത്സരം 'റാഞ്ചി' സ്വിഗ്ഗിയുടെ ട്വീറ്റ്
ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നീണ്ടുപോകുന്നതിനിടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖലയിലെ പ്രധാനികളായ സ്വിഗ്ഗി, തങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രം പയറ്റി.
മാര്‍ക്കറ്റില്‍ മത്സരം ചില്ലറയല്ല, ഏറെ പണിപ്പെട്ടാണ് ഓരോ കമ്പനികളും തങ്ങളുടെ മാര്‍ക്കറ്റ് നിലനിര്‍ത്താനും കൂടുതല്‍ വ്യാപിപ്പിക്കാനും ശ്രമിക്കുന്നത്. അതിനായി എന്ത് തന്ത്രം പയറ്റാനും കമ്പനികള്‍ക്ക്, പ്രത്യേകിച്ചും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഇന്ന് ഒരു മടിയുമില്ല. വലിയ തോതില്‍ ആളുകളെത്തുന്ന എന്ത് പരിപാടി നടക്കുമ്പോഴും അതിനൊപ്പം നിര്‍ത്തി, തങ്ങളുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലൈവായി നിര്‍ത്താന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കാറുമുണ്ട്. ഇന്നലെ അവസാനിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങള്‍ ജനപങ്കാളിത്തത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന വലിയൊരു മത്സരമാണ്. ഞായറാഴ്ചയായിരുന്നു ഐപിഎല്‍ '23 -ന്‍റെ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, മഴ കാരണം ഇത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ ഇന്നലെയും കളികാണാനെത്തിയവരെ പരീക്ഷിച്ച് മഴ കളി തുടര്‍ന്നത് പലപ്പോഴും കാണികളില്‍ അലോസരം സൃഷ്ടിച്ചു. സ്വാഭാവികമായും ആളുകള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകളിലേക്ക് ഇന്‍റര്‍നെറ്റില്‍ തെരഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നീണ്ടുപോകുന്നതിനിടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖലയിലെ പ്രധാനികളായ സ്വിഗ്ഗി, തങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രം പയറ്റി. ഐപിഎൽ 2023 ഫൈനലായിരുന്ന ഇന്നലെ രാത്രിയിൽ സ്വിഗ്ഗി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ എഴുതി. “ഇതുവരെ @SwiggyInstamart വഴി 2423 കോണ്ടം കൈമാറിയിട്ടുണ്ട്. ഇന്ന് രാത്രി 22-ലധികം കളിക്കാർ കളിക്കുന്നുണ്ട്. @DurexIndia.” കോണ്ടം ഉത്പാദനകരായ ഡ്യുര്‍ലക്സ് ഇന്ത്യയെയും കൂടി തങ്ങളുടെ ട്വിറ്റില്‍ സ്വിഗ്ഗി ടാഗ് ചെയ്തു. വൈകീട്ട് ഏഴരയ്ക്ക് മത്സരം തുടങ്ങി ഏതാണ്ട് ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞായിരുന്നു സ്വിഗ്ഗിയുടെ ട്വീറ്റ്.
'ആര് പറഞ്ഞു ധോണിയും ജഡേജയും ഉടക്കാണെന്ന്', വിജയനിമിഷത്തില്‍ ജഡേജയെ എടുത്തുയര്‍ത്തി ധോണി-വീഡിയോ
സ്വിഗ്ഗി പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. സ്വിഗ്ഗിയുടെ ട്വീറ്റ് നിരവധി പേരെ ഹരം പിടിപ്പിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ലൈക്കും കമന്‍റുകളും കൊണ്ട് സ്വിഗ്ഗിയുടെ ട്വിറ്റര്‍ പേജ് സജീവമായി. ചിലര്‍ സ്വിഗ്ഗിയുടെ തന്ത്രം തിരിച്ചറിഞ്ഞ് “ഇതാണ് സ്വിഗ്ഗിയുടെ യഥാർത്ഥ ലെവൽ!” എന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ സ്വിഗ്ഗിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ രസികന്മാരായി. “സ്ഥിതിവിവരക്കണക്കുകൾ നോക്കിയ ശേഷം മൂലയിൽ കരയുന്ന അവിവാഹിതർ” എന്ന് കുറിച്ചു. "എത്ര കളിക്കാർ കളിച്ചാലും അവർ സുരക്ഷിതരെങ്കിലും കളിക്കുന്നു" എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. സ്വിഗ്ഗി ഇതിന് മുമ്പും ഇത്തരത്തില്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രത്യുത്പന്നമതിത്വം പ്രകടിപ്പിച്ചിട്ടുണ്ട്.
വിജയച്ചിരി ചിരിച്ച് ജയ് ഷായുടെ 'സിഗ്നല്‍'; അവസാനം എല്ലാം തകര്‍ത്ത് ജഡേജയുടെ മാസ് ഫിനിഷിംഗ്-വീഡിയോ