മുംബൈക്കെതിരെ ഹൈദരാബാദിന് ടോസ്, ആര്‍ച്ചര്‍ ഇന്നും കളിക്കില്ല; സ്ഥാനം നിലനിര്‍ത്തി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍
നേര്‍ക്ക് നേര്‍ പോരാട്ടങ്ങളിൽ എന്നും ഒപ്പത്തിനൊപ്പമുള്ള രണ്ട് ടീമുകൾ മുഖാമുഖം വരുന്നുവെന്നതും ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകതയാണ്. ഇതിന് മുന്പ് 18 തവണ നേര്‍ക്ക് നേര്‍ വന്നപ്പോൾ 9 ജയം വീതം മുംബൈയും ഹൈദരാബാദും സ്വന്തമാക്കി.
ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നത്. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലേയിംഗ് ഇലവനിലെത്തി. ജോഫ്ര ആര്‍ച്ചര്‍ ഇന്നും മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. ഡുവാന്‍ ജോണ്‍സണ് പകരം ജേസന്‍ ബെഹന്‍ഡോര്‍ഫ് മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയതാണ് മറ്റൊരു മാറ്റം. അതേസമയം, ഹൈദരാബാദ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
ഐപിഎല്ലില്‍ തോറ്റു തുടങ്ങിയ മുംബൈ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. ആദ്യ രണ്ട് കളിയിലെ തോല്‍വിക്ക് ശേഷം പിന്നീടുള്ള രണ്ട് കളിയിൽ ജയിച്ച് ശക്തമായി തിരിച്ചുവന്ന മുംബൈ ആാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. നേര്‍ക്ക് നേര്‍ പോരാട്ടങ്ങളിൽ എന്നും ഒപ്പത്തിനൊപ്പമുള്ള രണ്ട് ടീമുകൾ മുഖാമുഖം വരുന്നുവെന്നതും ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകതയാണ്. ഇതിന് മുന്പ് 18 തവണ നേര്‍ക്ക് നേര്‍ വന്നപ്പോൾ 9 ജയം വീതം മുംബൈയും ഹൈദരാബാദും സ്വന്തമാക്കി.
ഐപിഎല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടം
ക്യാപ്റ്റൻ രോഹിത് ശര്‍മ്മയ്ക്കും ഇഷാൻ കിഷനും പുറമെ സൂര്യകുമാര്‍ യാദവ് കൂടി ഫോമിലെക്ക് മടങ്ങിയെത്തിയത് മുംബൈക്ക് ആശ്വാസം നല്‍കുമ്പോള്‍ പൊന്നുംവില കൊടുത്ത് വാങ്ങിയ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്ക് സെഞ്ച്വറിയുമായി ഫോമിലേക്കെത്തിയതിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. ക്യാപ്റ്റൻ എയ്ഡൻ മര്‍ക്രാമും ഫോം വീണ്ടെടുത്തു.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, അർജുൻ ടെന്‍ഡുൽക്കർ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, ഐഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ടി നടരാജൻ.