അവനല്ലാതെ മറ്റാരാണ് ഫേവറൈറ്റ്? ഐപിഎല്ലില്‍ ഇഷ്ടപ്പെട്ട അണ്‍ക്യാപ്ഡ് താരത്തെ കുറിച്ച് സുനില്‍ ഗവാസ്‌കര്‍
ഇതിഹാസതാരം സുനില്‍ ഗവാസ്‌ക്കറും ജയ്‌സ്വാളിനെ കുറിച്ച് പറയുകയാണ്. ഐപിഎല്‍ സീസണില്‍ തനിക്ക് നന്നേ ബോധിച്ച അണ്‍ക്യാപ്ഡ് താരം ജയ്‌സ്വാളാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കിതച്ചപ്പോഴും കുതിച്ച താരമാണ് യശസ്വി ജയ്സ്വാള്‍. സീസണിലെ 14 മത്സരങ്ങളില്‍ 48.08 ശരാശരിയിലും 163.61 സ്‌ട്രൈക്ക് റേറ്റിലും 625 റണ്‍സ് നേടിയ ജയ്സ്വാള്‍ ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷ വയ്ക്കുകയാണ്.
ടൂര്‍ണമെന്റിലെ എമേര്‍ജിംഗ് പ്ലയര്‍ പുരസ്‌കാരവും ജയ്‌സ്വാള്‍ കൊണ്ടുപോയി. വൈകാതെ താരത്തിന് ദേശീയ ടീമിലേക്കുള്ള വിളിയുമെത്തി. ഇംഗ്ലണ്ടിനെതിരെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ഓപ്പണിംഗ് റോളില്‍ തിളങ്ങുന്ന ജയസ്വാളിന് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് പരിക്കേറ്റാല്‍ മാത്രമെ കളിക്കാനുള്ള അവസരം ലഭിക്കൂ.
ഇപ്പോള്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌ക്കറും ജയ്‌സ്വാളിനെ കുറിച്ച് പറയുകയാണ്. ഐപിഎല്‍ സീസണില്‍ തനിക്ക് നന്നേ ബോധിച്ച അണ്‍ക്യാപ്ഡ് താരം ജയ്‌സ്വാളാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ജയ്‌സ്വള്‍ നേടിയ സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും നോക്കൂ. ടൂര്‍ണമെന്റില്‍ 500ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ അവന് സാധിച്ചു. വലിയ പ്രകടനങ്ങള്‍ വരാനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ജയസ്വാളിന്റെ ഓരോ ഇന്നിംഗ്േസും.'' ഗവാസ്‌കര്‍ പറഞ്ഞു.
നേരത്തെയും ഗവാസ്‌കര്‍ ജയ്‌സ്വാളിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ... ''ടി20 ഫോര്‍മാറ്റില്‍ ഒരു താരം 40-50 റണ്‍സുകള്‍ 20-25 പന്തില്‍ നേടുന്നുണ്ടെങ്കില്‍ അദേഹം ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ ഓപ്പണര്‍ എന്ന നിലയില്‍ 15 ഓവറുകള്‍ ബാറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെ അയാള്‍ സെഞ്ചുറി നേടുന്നുണ്ടെങ്കില്‍ ടീം സ്‌കോര്‍ അനായാസമായി 190-200 കടക്കും.
ലാന്‍സ് ക്ലൂസ്‌നര്‍ പരിശീലകനായി ഇന്ത്യയിലേക്ക്; സ്വന്തമാക്കിയത് ത്രിപുര ക്രിക്കറ്റ് ടീം
ജയ്സ്വാള്‍ ഈ സീസണില്‍ ബാറ്റ് ചെയ്ത രീതി എന്നെ ഏറെ സന്തോഷിപ്പിച്ചു. അദേഹം മികച്ച സാങ്കേതിക തികവുള്ള ബാറ്റര്‍ കൂടിയാണ്. യശസ്വിക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കേണ്ട സമയമായി. ഫോമിലുള്ളപ്പോള്‍ ഒരു താരത്തിന് അവസരം നല്‍കിയാല്‍ അയാളുടെ ആത്മവിശ്വാസം വര്‍ധിക്കും.'' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം