ധോണി ചെയ്താല്‍ ഓഹോ, എന്നാല്‍ അതേ കാര്യം രോഹിത് ചെയ്താലോ...; തുറന്നു പറഞ്ഞ് ഗവാസ്കര്‍

നിക്കൊളാസ് പുരാനെതിരെ ആകാശ് മധ്‌‌വാള്‍ ഓവര്‍ ദി വിക്കറ്റ് ആണ് ആദ്യ പന്തെറിഞ്ഞത്. ആ പന്തില്‍ വിക്കറ്റെടുക്കുയും ചെയ്തു. ധോണിക്ക് കീഴിലാണ് മധ്‌വാള്‍ അങ്ങനെ ഓവര്‍ ദി വിക്കറ്റെറിഞ്ഞ് പുരാന്‍റെ വിക്കറ്റ് എടുത്തതെങ്കില്‍ എല്ലാവരും അത് ധോണിയുടെ ബുദ്ധിയായി വാഴ്ത്തിയേനെ. ചില കാര്യങ്ങള്‍ കൂടുതല്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി.

Sunil Gavaskar compares Dhoni,Rohit Sharma Captaincy gkc

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിരിക്കെ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെയും ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്ത് മുന്‍ താരം സുനില്‍ ഗവാസ്കര്‍. എലിമിനേറ്ററിര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ മുംബൈ തകര്‍ത്തുവിട്ടതില്‍ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് വലിയ പങ്കുണ്ടെന്ന് ഗവാസ്കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

മുംബൈക്കായി അഞ്ച് കിരീടം നേടിയ ക്യാപ്റ്റനായിട്ടും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ കഴിവുകള്‍ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. ഒരു ഉദാഹരണം പറയാം, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആകാശ് മധ്‌വാള്‍ ആയുഷ് ബദോനിയുടെ വിക്കറ്റ് വീഴ്ത്തിയശേഷം നിക്കോളാസ് പുരാനെതിരെ ഓവര്‍ ദി വിക്കറ്റാണ് പന്തെറിഞ്ഞത്. സാധാരണഗതിയില്‍ വലംകൈയന്‍ ബാറ്റര്‍ക്കെതിരെ ഓവര്‍ ദി വിക്കറ്റ് പന്തെറിഞ്ഞ് വിക്കറ്റെടുക്കുന്ന ബൗളര്‍ ഇടം കൈയന്‍ ബാറ്റര്‍ വന്നാലും എറൗണ്ട് ദി വിക്കറ്റ് പന്തെറിയാറാണ് പതിവ്.

എന്നാല്‍ നിക്കൊളാസ് പുരാനെതിരെ ആകാശ് മധ്‌‌വാള്‍ ഓവര്‍ ദി വിക്കറ്റ് ആണ് ആദ്യ പന്തെറിഞ്ഞത്. ആ പന്തില്‍ വിക്കറ്റെടുക്കുയും ചെയ്തു. ധോണിക്ക് കീഴിലാണ് മധ്‌വാള്‍ അങ്ങനെ ഓവര്‍ ദി വിക്കറ്റെറിഞ്ഞ് പുരാന്‍റെ വിക്കറ്റ് എടുത്തതെങ്കില്‍ എല്ലാവരും അത് ധോണിയുടെ ബുദ്ധിയായി വാഴ്ത്തിയേനെ. ചില കാര്യങ്ങള്‍ കൂടുതല്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി.

മാറ്റം ഉറപ്പ്; വധേരക്ക് പകരം വിഷ്ണു വിനോദോ? ; ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ മുംബൈയുടെ സാധ്യതാ ഇലവന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തുഷാര്‍ ദേശ്‌പാണ്ഡെയയെ പോലൊരു പേസറെ മികച്ച ബൗളറാക്കിയ മാറ്റിയതിന് എം എസ് ധോണിയെ എല്ലാവരും പുകഴ്ത്തുന്നു. അതുപോലെ ധോണിക്ക് കീഴില്‍ അജിങ്ക്യാ രഹാനെയുടെയും ശിവം ദുബെയുടെയും തിരിച്ചുവരവിനെയും. ധോണിക്ക് കീഴിലാണ് മധ്‌വാള്‍ കഴിഞ്ഞ ദിവസം മികച്ച പ്രകടനം പുറത്തെടുത്തത് എങ്കില്‍ ലോകം മുഴുവന്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെയും പ്രതിഭകളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്‍റെ കഴിവിനെയും പാടി പുകഴ്ത്തിയേനെ.

എന്നാല്‍ രോഹിത്തിന്‍റെ കാര്യം വരുമ്പോള്‍ അത് പലപ്പോഴും അങ്ങനെയല്ല. അതുപോലെ മുംബൈ ബാറ്റിംഗിനിടെ നെഹാല്‍ വധേരയെ ഇംപാക്ട് പ്ലേയറായി രോഹിത് കളിപ്പിച്ച രീതിയും ശ്രദ്ധേയമായിരുന്നു. സാധാരണഗതിയില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ബാറ്ററെ ഇംപാക്ട് പ്ലേയറായി ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍മാര്‍ തയാറാവാറില്ല. എന്നാല്‍ രോഹിത് അതിന് തയാറായി. അതിന്‍റെ ക്രെഡിറ്റെങ്കിലും രോഹിത്തിന് കൊടുക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു.

ഷനക പുറത്താവും, പേസ് നിരയിലും മാറ്റം; മുംബൈക്കെതിരെ ഗുജറാത്തിന്‍റെ സാധ്യതാ ടീം

Latest Videos
Follow Us:
Download App:
  • android
  • ios