അടുത്ത് കിട്ടിയപ്പോള്‍ വിട്ടില്ല; ധോണിക്കൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍, കാല്‍ തൊട്ട് തൊഴുതു; വീഡിയോ

ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ എം എസ് ധോണി തന്നെയായിരുന്നു ഇന്നലെ വാംഖഡ‍െയിലെ സൂപ്പര്‍ സ്റ്റാര്‍. ധോണക്ക് വേണ്ടി ആരാധകര്‍ ചാന്‍റുകള്‍ മുഴക്കിയിരുന്നു.

Staff Boys Of Wankhede Stadium Touched MS Dhoni  Seeked Blessing video btb

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് തോല്‍പ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് കരുത്ത് കാട്ടിയിരുന്നു. ഈ സീസണില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യമായിറങ്ങിയ മുംബൈ ഏഴ് വിക്കറ്റിന്‍റെ പരാജയമാണ് നേരിട്ടത്. ഇതോടെ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ടീമായി മുംബൈ മാറുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ എം എസ് ധോണി തന്നെയായിരുന്നു ഇന്നലെ വാംഖഡ‍െയിലെ സൂപ്പര്‍ സ്റ്റാര്‍. ധോണിക്ക് വേണ്ടി ആരാധകര്‍ ചാന്‍റുകള്‍ മുഴക്കിയിരുന്നു.

ഇപ്പോള്‍ മത്സരശേഷം ധോണിക്കൊപ്പം സെല്‍ഫി എടുക്കുന്ന ഗ്രൗണ്ട് സ്റ്റാഫുകളുടെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ധോണിക്കൊപ്പം ചിത്രമെടുക്കുന്നതിന് പുറമെ യുവാക്കളായ രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ താരത്തിന്‍റെ കാലില്‍ തൊട്ട് തൊഴുന്നുമുണ്ട്. അതേസമയം, സീസണിലെ ആദ്യ ഹോം മത്സരത്തില്‍  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്.

പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്. മറുപടി ബാറ്റിംഗില്‍  ചെന്നൈ 11 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മറ്റൊരു വീഡിയോ കൂടെ വൈറലായിട്ടുണ്ട്. ചെന്നൈക്ക് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത് പ്രിറ്റോറിയസ് ആയിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വൈഡ് യോര്‍ക്കറാണ് താരം എറിഞ്ഞത്.

ഷൊക്കീന് പന്ത് ബാറ്റില്‍ കൊള്ളിക്കാൻ കഴിഞ്ഞില്ല. ഇതോടെ വൈഡ് ആണെന്ന് കരുതി റിവ്യൂ ചെയ്തു. എന്നാല്‍, റിവ്യൂ ഫലം വരുന്നത് പോലും കാത്തുനില്‍ക്കാതെ ധോണി നടന്നു നീങ്ങുകയായിരുന്നു. ഒപ്പം ചെന്നൈ താരങ്ങളും പവലിയനിലേക്ക് മടങ്ങുമ്പോള്‍ ബാറ്ററായ ഷൊക്കീന് അമ്പരപ്പായിരുന്നു. പിന്നാലെ അത് വൈഡ് ആയിരുന്നില്ലെന്നുള്ള തീരുമാനവും വന്നു. ധോണി റിവ്യൂ സിസ്റ്റത്തെ കുറിച്ച് ധാരണയില്ലല്ലേ എന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ കുറിക്കുന്നത്. മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റും റിവ്യൂ ചെയ്താണ് ധോണി നേടിയെടുത്തത്.

'താങ്കള്‍ക്കത് പറ്റില്ലെങ്കില്‍... ഐപിഎല്‍ കളിക്കാൻ വരരുത്'; ഡൽഹി താരത്തോട് പൊട്ടിത്തെറിച്ച് വീരേന്ദർ സെവാഗ്

 

Latest Videos
Follow Us:
Download App:
  • android
  • ios